പത്തനംതിട്ട: സമ്പൂര്‍ണ ശുചിത്വം ലക്ഷ്യമാക്കി ജില്ല പഞ്ചായത്ത് നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല’ പദ്ധതിയുടെ ഒന്നാം ഘട്ടം ആഗസ്റ്റ് 31നകം പൂര്‍ത്തിയാക്കണമെന്ന് ജില്ല ആസൂത്രണ സമിതി നിർദേശിച്ചു.
ഒരു വാര്‍ഡില്‍ കുറഞ്ഞത് രണ്ട് ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ ഉണ്ടാകണം. ഹരിതമിത്രം ആപ്പ് മുഖേന പഞ്ചായത്തിലും നഗരസഭയിലും 50 ശതമാനം എൻറോള്‍മെന്റ് നടന്നിട്ടുണ്ടെന്നും ക്ലീന്‍ കേരള കമ്പനിക്ക് പാഴ്വസ്തുക്കള് കൈമാറുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. മിനി എം.സി.എഫുകള്‍ എല്ലാ വാര്‍ഡിലും നിലവിലുണ്ടെന്നും മാലിന്യശേഖരണ സംവിധാനങ്ങള്‍ (എം.സി.എഫ്) പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. വീടുകളിലും സ്ഥാപനങ്ങളിലും സോക്പിറ്റുകള്‍, ശൗചാലയങ്ങള്‍, ബയോ കമ്പോസ്റ്റ്, ബയോഗ്യാസ്, പൊതുവിടങ്ങളില്‍ ശൗചാലയങ്ങള്‍ എന്നിവ സ്ഥാപിക്കണം. പദ്ധതി നടപ്പാക്കുന്നതിന് നേതൃത്വം നല്കാന് ജനപ്രതിനിധികളും രാഷ്ട്രീയ, സാംസ്കാരിക - സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ശുചിത്വ കൗണ്‍സില്‍ തദ്ദേശതലത്തില്‍ രൂപവത്കരിക്കണം.
ശുചിത്വവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള പത്ത് നിബന്ധനകളും പാലിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിക്കാമെന്നും പറഞ്ഞു. പൊതുവിടങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താനും അവര്‍ക്കെതിരെ കര്‍ശന ശിക്ഷ നടപടികള്‍ സ്വീകരിക്കാനും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയാറാകണമെന്നും ആസൂത്രണ സമിതി നിര്‍ദേശിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല ആസൂത്രണ സമിതി അധ്യക്ഷനും ജില്ല പഞ്ചായത്ത് പ്രഡിഡന്റുമായ ഓമല്ലൂര്‍ ശങ്കരന്, എ.ഡി.എം ബി. രാധാകൃഷ്ണന്, ജില്ല പ്ലാനിങ് ഓഫിസര്‍ എ.എസ്. മായ, ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും അധ്യക്ഷര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.