പത്തനംതിട്ട: വാഹനാപകടത്തിൽപെട്ട് റോഡിൽ മരണത്തോട് മല്ലടിച്ച യുവാവിന് കൈത്താങ്ങായ ഓട്ടോ ഡ്രൈവർമാർക്ക് ട്രാഫിക് എസ്.ഐയുടെ ആദരം. പത്തനംതിട്ട ടൗണിലെ ഓട്ടോ ഡ്രൈവർമാരായ അനിൽ, സുലൈമാൻ എന്നിവരെയാണ് കാഷ് അവാർഡും പൂച്ചെണ്ടും നൽകി ആദരിച്ചത്.
പത്തനംതിട്ട കോളജ് ജങ്ഷനിൽ ബൈക്ക് തെന്നിമറിഞ്ഞ് വീണ യുവാവ് റോഡിൽ കിടക്കുന്നത് ഓടിക്കൂടിയവർ കണ്ട് നിൽക്കുകയായിരുന്നു. അരമണിക്കൂറിലേറെ റോഡിൽ കിടന്ന യുവാവിനെ അതുവഴി ഓട്ടം വന്ന അനിലും സുലൈമാനും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. 22ന് മൂന്നരയോടെ പന്തളം മുടിയൂർകോണം സ്വദേശിയാണ് അപകടത്തിൽപെട്ടത്. യുവാവ് അപകടനില തരണം ചെയ്തു.
പത്തനംതിട്ട ട്രാഫിക് എസ്.ഐ അസ്ഹർ ഇബ്നു മിർസാഹിബ് അപകട സ്ഥലത്ത് എത്തിയപ്പോൾ അനിലും സുലൈമാനും ചേർന്ന് യുവാവിനെ ആശുപത്രിയിലാക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. കഴിഞ്ഞ ദിവസം നടന്ന ഓട്ടോ തൊഴിലാളികളുടെ സൗഹൃദ കൂട്ടായ്മയിലാണ് ട്രാഫിക് എസ്.ഐ സ്വന്തം ചെലവിൽ ഇവരെ ആദരിച്ചത്. ചടങ്ങിൽ മോട്ടോർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥരുടെ ബോധവത്കരണ ക്ലാസും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.