പത്തനംതിട്ട: കോണ്‍ഗ്രസ് ജന്മദിന ഫണ്ട് സമാഹരണം വിജയിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ ആറ് മണ്ഡലം പ്രസിഡന്‍റുമാർ പുറത്ത്. കെ.പി.സി.സി നിർദേശപ്രകാരമുള്ള കോണ്‍ഗ്രസ് ജന്മദിന ഫണ്ടായ 137രൂപ ചലഞ്ച് (137 ചലഞ്ച്), യൂനിറ്റ് കമ്മിറ്റി രൂപവത്കരണം എന്നിവ വിജയിപ്പിക്കുന്നതില്‍ ഗുരുതര വീഴ്ചയും കൃത്യവിലോപവും നടത്തിയതിെൻറ പേരിലാണ് ഡി.സി.സിയുടെ കൂട്ട നടപടി. മണ്ഡലം പ്രസിഡന്‍റുമാരായ സാം മാത്യു (ഏനാത്ത്), സാബു മരുതേന്‍കുന്നേല്‍ (കോട്ടാങ്ങല്‍), എബ്രഹാം പി.തോമസ് (ചെറുകോല്‍) പി.എം. ജോണ്‍സണ്‍ (ഇലന്തൂര്‍), ജിജി ചെറിയാന്‍ (മല്ലപ്പുഴശ്ശേരി), സുബിന്‍ നീറംപ്ലാക്കല്‍ (കോയിപ്രം) എന്നിവരെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്.
സ്ഥാനം അലങ്കാരമായി മാത്രം കൊണ്ടുനടക്കുന്നവർ പുറത്തുപോകേണ്ടിവരുമെന്ന കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരെൻറ മുന്നറിയിപ്പാണ് ഇപ്പോൾ നടപ്പാക്കുന്നത്. പുറത്താകുന്നവർ നടപടിയോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.
പി.ജെ. കുര്യന്‍റെ നിയന്ത്രണത്തിലാണ് ഇപ്പോഴും ജില്ലയിലെ കോൺഗ്രസ് സംഘടന സംവിധാനം. കുര്യന്‍റെ ശൈലിയോട് വിയോജിപ്പുള്ള ഒരുവിഭാഗം പ്രവർത്തനങ്ങളിൽനിന്ന് ബോധപൂർവം വിട്ടുനിൽക്കുന്ന സാഹചര്യമുണ്ട്. പ്രത്യേകിച്ച് തിരുവല്ല, മല്ലപ്പള്ളി മേഖലകളിൽ. അതേസമയം പ്രസിഡന്‍റുമാരെ നീക്കിയ മണ്ഡലങ്ങളില്‍ ബന്ധപ്പെട്ടവരുമായി ആലോചിച്ച് പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.