അജിമോനെ ഡി.സി.സി വൈസ് പ്രസിഡൻറ്​ അഡ്വ. എ. സുരേഷ് കുമാർ സന്ദർശിക്കുന്നു

കോൺഗ്രസ്​ നേതാവിന്​ കെ.എസ്​.ഇ.ബി ഉദ്യോഗസ്ഥരുടെ മർദനം

പത്തനംതിട്ട: മുൻ നാരങ്ങാനം കോൺഗ്രസ് മണ്ഡലം പ്രസിഡൻറും ​േബ്ലാക്ക്​ സെക്രട്ടറിയുമായ കെ. അജിമോന്​ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ മർദനം. വ്യാഴാഴ്ച മൂന്നുമണിയോടെയാണ് സംഭവം.

വീടിനു മുൻവശത്തുള്ള 11 കെ.വി വൈദ്യുതി പോസ്​റ്റ്​ മാറ്റുന്നത് സംബന്ധിച്ച തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പോസ്​റ്റ്​ മാറാനെത്തിയ തൊഴിലാളികളും സബ് എൻജിനീയറും ചേർന്നാണ് മർദിച്ചതത്രേ. തടിക്കട്ടകൊണ്ടുള്ള അടിയേറ്റ്​ അജിമോ​െൻറ തല പൊട്ടി.

കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ്​ അഡ്വ. എ. സുരേഷ് കുമാർ, കോൺഗ്രസ് മണ്ഡലം പ്രഡിഡൻറ് എം.ആർ. രമേശ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡൻറ് പി.എം. അമീൻ എന്നിവർ ആശുപത്രിയിൽ എത്തി.

വെള്ളിയാഴ്ച 11ന്​ കോഴഞ്ചേരി കെ.എസ്.ഇ.ബി ഓഫിസിലേക്ക് കോൺഗ്രസ് നാരങ്ങാനം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും.

Tags:    
News Summary - Congress leader attacked by KSEB officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.