പന്തളം: മൃഗാശുപത്രി വഴി നടപ്പാക്കുന്ന അഞ്ച് പെണ്ണാടിനെയും ഒരാണാടിനെയും കൊടുക്കുന്ന പദ്ധതിയുടെ (ഗോട്ട് സാറ്റ്ലൈറ്റ് സിസ്റ്റം) നഗരസഭ മുൻഗണന പട്ടിക വിജിലൻസ് റദ്ദാക്കി. കൗൺസിൽ അറിയാതെ മുൻഗണന പട്ടികയുണ്ടാക്കിയതിൽ യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ കെ.ആർ. വിജയകുമാറാണ് പരാതി നൽകിയത്.
വിജിലൻസ് അന്വേഷണം നടത്തി നിലവിലെ പട്ടിക റദ്ദാക്കുകയായിരുന്നു. അപേക്ഷകരിൽനിന്ന് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താൻ വെറ്ററിനറി ഡോക്ടർക്ക് വിജിലൻസ് നിർദേശം നൽകി.
ഗോട്ട് സാറ്റ്ലൈറ്റ് സിസ്റ്റം വഴി ഇങ്ങനെയൊരു പദ്ധതിയുണ്ടെന്നും അതനുസരിച്ച് എല്ലാ കൗൺസിലർമാരെയും അറിയിച്ച് കൗൺസിൽ തീരുമാനം നൽകണമെന്നും വെറ്ററിനറി ഡോക്ടർ നഗരസഭ ചെയർപേഴ്സന് കത്ത് നൽകിയെങ്കിലും കത്ത് പൂഴ്ത്തിവെക്കുകയും ആരുമറിയാതെ മുൻഗണന പട്ടികയിൽ തങ്ങളുടെ താൽപര്യമനുസരിച്ച് തെരഞ്ഞെടുക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.