പത്തനംതിട്ട: ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ ഏറ്റെടുക്കാനായി പത്തനംതിട്ടയിൽ സ്ഥാപിച്ച അമ്മത്തൊട്ടിൽ പ്രവർത്തനരഹിതമായിട്ട് വർഷങ്ങളാകുന്നു. 2009 ഫെബ്രുവരിയിലാണ് സംസ്ഥാന ശിശുക്ഷേമ സമിതി നേതൃത്വത്തിൽ അമ്മത്തൊട്ടിൽ ആരംഭിച്ചത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളോടെയാണ് സ്ഥാപിച്ചത്.
ഏറെ നാളായി പ്രവർത്തനരഹിതമായി ചുറ്റും കാടുപിടിച്ച് കിടക്കുകയാണ്. ഉപേക്ഷിക്കപ്പെടുന്ന നവജാത ശിശുക്കൾക്ക് സുരക്ഷയും പരിചരണവുമൊരുക്കാൻ വേണ്ടിയാണ് പത്തനംതിട്ട ജനറൽ ആശുപത്രിക്ക് പിന്നിലായി അമ്മത്തൊട്ടിൽ സ്ഥാപിച്ചത്.
കുഞ്ഞിനെ തൊട്ടിലിൽ വെക്കുേമ്പാൾ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ അലാറം മുഴങ്ങുകയും ജീവനക്കാർ കുഞ്ഞിനെ എടുത്തുകൊണ്ടുപോകുകയും ചെയ്യും. അലാറം പ്രവർത്തനരഹിതമാണിപ്പോൾ. ശിശുക്ഷേമ സമിതിയാണ് ഇത് അറ്റകുറ്റപ്പണി നടത്തേണ്ടത്. ഇതിെൻറ കവാടം പൂട്ടിയിട്ടിരിക്കുകയുമാണ്. പത്തനംതിട്ട ജനറൽ ആശുപത്രിക്ക് പിന്നിലെ പ്രവർത്തനരഹിതമായ അമ്മെത്താട്ടിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.