പത്തനംതിട്ട: ജില്ലയിൽ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിൽ നടക്കുന്ന അഴിമതി ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സീതത്തോട് സർവിസ് സഹകരണ ബാങ്കിൽ 1.63 കോടി രൂപയുടെ തട്ടിപ്പ് നടന്നത് 2013-18 കാലയളവിലാണെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. ജില്ലയിലെ ഉന്നത സി.പി.എം നേതാക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ട്. സീതത്തോട് സർവിസ് സഹകരണസംഘത്തിലെ ജീവനക്കാരനായിരുന്ന ഇപ്പോഴത്തെ എം.എൽ.എ രാജിെവച്ചിട്ടാണ് ഭാരക്കെ് അവിടെ നിയമനം നൽകിയത്. പിന്നീട് പരാതി ഉയർന്നപ്പോൾ ഭാര്യയും രാജിെവച്ചു. കുമ്പളാംപൊയ്ക സഹകരണ സംഘത്തിൽ നടന്ന തട്ടിപ്പും ഞെട്ടിക്കുന്നതായിരുെന്നന്ന് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ജില്ല കമ്മിറ്റി അംഗവും ഒരു കോർപറേഷൻ ചെയർമാനുമായിരുന്നു പ്രസിഡൻറ്. കോടതി ഉത്തരവുമായി വരുന്ന നിക്ഷേപകർക്ക് ഇതുവരെ പണം കൊടുത്തിട്ടില്ല.
ഇടതുപക്ഷ മുന്നണി ഭരിക്കുന്ന റാന്നി പെൻഷനേഴ്സ് സർവിസ് സഹകരണ സംഘത്തിലും കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ചന്ദനപ്പള്ളി സർവിസ് സഹകരണ സംഘത്തിലും സി.പി.എമ്മാണ് ഭരിക്കുന്നത്. ഇവിടെയും കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പ് നടക്കുന്നതായി പരാതിയുണ്ട്.
ചിറ്റാർ: സീതത്തോട് സർവിസ് സഹകരണ ബാങ്കിലെ അഴിമതിയിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എക്ക് പങ്കുെണ്ടന്ന് ബാങ്ക് സെക്രട്ടറിയുടെ ഗുരുതര വെളിപ്പെടുത്തൽ പുറത്ത് വന്ന സാഹചര്യത്തിൽ എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സീതത്തോട്ടിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി. മണ്ഡലം പ്രസിഡൻറ് രതീഷ് കെയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗത്തിന് മാത്യു കല്ലേത്ത്, ജോയൽ മാത്യു, അലൻ ജിയോ മൈക്കിൾ, ശ്യാമള ഉദയഭാനു, സാം മാത്യൂസ്, മേബിൾ സൂസൻ, സലിം, ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.
മൈലപ്ര: സീതത്തോട് ബാങ്കിലെ അഴിമതിക്ക് ഒത്താശ ചെയ്ത കോന്നി എം.എൽ.എ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മൈലപ്ര മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും ധർണയും നടത്തി. യോഗം ഡി.സി.സി വൈസ് പ്രസിഡൻറ് എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മാത്യു തോമസ് അധ്യക്ഷത വഹിച്ചു.
സലിം പി. ചാക്കോ ,ജയിംസ് കീക്കരിക്കാട്ട്, ബേബി മൈലപ്ര, ബിജു ശമുവേൽ, സുമിത് ചിറക്കൽ, ജോർജ് യോഹന്നാൻ, രാജേഷ് രാജൻ, ജെസി വർഗീസ്, തോമസ് എബ്രഹാം, സിബി ജേക്കബ് തോമസ്, ശോശാമ്മ ജോൺസൺ, സുനിൽകുമാർ, മഞ്ജു സന്തോഷ്, ബിന്ദു ബിനു, ജോബിൻ തോമസ്, ലിബു മാത്യു, ഷിബു ചെറിയാൻ, മാത്തുക്കുട്ടി ചാമക്കാലായിൽ, സി.എ. തോമസ്, ജോൺസൺ, കെ.കെ. പ്രസാദ് എന്നിവർ സംസാരിച്ചു.
മലയാലപ്പുഴ: സീതത്തോട് സർവിസ് സഹകരണ ബാങ്കിലെ ക്രമക്കേടിൽ കോന്നി എം.എൽ.എയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മലയാലപ്പുഴയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യോഗം കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ദിലീപ് കുമാർ പൊതീപ്പാട് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.