പത്തനംതിട്ട: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെത്തുടർന്ന് മേനംപ്ലാക്കൽ രാധാകൃഷ്ണൻ ജീവനൊടുക്കിയ സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കർശനനടപടികൾ കൈക്കൊള്ളണമെന്ന് ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു.
രാധാകൃഷ്ണനെ ചോദ്യം ചെയ്യാനും ഭീഷണിപ്പെടുത്തി മരണത്തിലേക്ക് തള്ളിവിടാനുമുണ്ടായ സാഹചര്യം വനം വകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളോട് വിശദീകരിച്ചേ മതിയാകൂ.
വനം സംരക്ഷിക്കുക മാത്രമല്ല, വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ കടന്നുവന്ന് ജനങ്ങളുടെ ജീവനും സമ്പത്തും തകർക്കുന്നത് തടയാനുള്ള ഉത്തരവാദിത്തം കൂടി വനം വകുപ്പ് ഉദ്യോഗസ്ഥർക്കുണ്ട്.
ഇക്കാര്യത്തിൽ ഒന്നും ചെയ്യാതെ നിസ്സഹായരായ ജനങ്ങളെ വന്യമൃഗ ആക്രമണത്തിന് മുന്നിലേക്ക് തള്ളിയിടുകയാണ്. ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ഡി.എഫ്.ഒ നടത്തിയ പ്രസ്താവന ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഉദ്യോഗസ്ഥരെ വെള്ളപൂശി സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.