അടിസ്ഥാന സൗകര്യമില്ല; വലഞ്ഞ് പത്തനംതിട്ട സർക്കാർ നഴ്സിങ്​ കോളജ്​​ വിദ്യാർഥികൾ

പ​ത്ത​നം​തി​ട്ട: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത പ​ത്ത​നം​തി​ട്ട സ​ർ​ക്കാ​ർ ന​ഴ്സി​ങ്​ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വ​ല​യു​ന്നു. ര​ണ്ടാ​മ​ത്തെ ബാ​ച്ച് കൂ​ടി എ​ത്തി​യ​തോ​ടെ ദു​രി​തം ഇ​ര​ട്ടി​യാ​യി.

യാ​തൊ​രു സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ലാ​ത്ത കോ​ള​ജ് റോ​ഡി​ലെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​റ്റ​ണ​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ർ​ക്ക് കു​ലു​ക്ക​മി​ല്ല.

ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ഴ്ച​യി​ൽ മൂ​ന്ന് ദി​വ​സം കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​നാ​ട്ട​മി ക്ലാ​സു​ണ്ട്. ഈ ​മൂ​ന്ന് ദി​വ​സ​മാ​ണ് ര​ണ്ടാം ബാ​ച്ചു​കാ​ർ​ക്ക് കോ​ള​ജി​ൽ ക്ലാ​സ്​ വെ​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള നാ​ല് ദി​വ​സം ര​ണ്ടാം ബാ​ച്ചു​കാ​ർ​ക്ക് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ക്ലി​നി​ക്ക് ന​ൽ​കു​ക​യാ​ണ്. ഈ ​സ​മ​യം ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ള​ജി​ൽ ക്ലാ​സെ​ടു​ക്കും. ഇ​ങ്ങ​നെ ഒ​ന്നും ര​ണ്ടും ബാ​ച്ച് വി​ദ്യാ​ഥി​ക​ൾ മാ​റി മാ​റി ഒ​രു ചെ​റി​യ ക്ലാ​സ്​ മു​റി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. ആ​ദ്യ ബാ​ച്ചി​ലും ര​ണ്ടാം ബാ​ച്ചി​ലും കൂ​ടി 120 കു​ട്ടി​ക​ളാ​ണ​ള്ള​ത്‌. കോ​ള​ജി​ന്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഇ​ല്ലാ​യ്മ​യും ഐ.​എ​ൻ.​സി​യു​ടെ അം​ഗീ​കാ​ര​മി​ല്ലാ​യ്മ​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​യാ​ക്കി​യ​താ​ണ്. നി​ല​വി​ല​ത്തെ കോ​ള​ജ് കെ​ട്ടി​ട​ത്തി​ന്റെ അ​പ​ര്യാ​പ്ത​ത​മൂ​ലം കു​ട്ടി​ക​ൾ പ​ല​ത​വ​ണ പ​രാ​തി​ക​ൾ ന​ൽ​കു​ക​യും സ​മ​ര​വും ന​ട​ത്തി​യി​രു​ന്നു. അ​ധി​കൃ​ത​ർ പു​തി​യ ബാ​ച്ച് എ​ത്തു​ന്ന​തോ​ടെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി.

കു​ട്ടി​ക​ൾ​ക്ക് ബ​സും അ​നു​വ​ദി​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​താ​ണ്. പ​ക്ഷേ, പു​തി​യ ബാ​ച്ച് എ​ത്തി​യ​പ്പോ​ഴേ​ക്കും വാ​ഗ്ദാ​ന​ങ്ങ​ൾ മു​ഴു​വ​ൻ പാ​ഴ്വാ​ക്കാ​യി. ത​ൽ​ക്കാ​ലം തൊ​ട്ട​ടു​ത്തു​ള്ള മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് കോ​ള​ജി​ന്റെ ഓ​ഫീ​സ് മാ​റ്റാ​മെ​ന്നും തു​ട​ർ​ന്ന് താ​ഴ​ത്തെ നി​ല ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​മെ​ന്നു​മാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. പ​ക്ഷേ, ഇ​പ്പോ​ൾ ഇ​തി​നും ത​യാ​റാ​കാ​തെ 120 കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു ക്ലാ​സ് മു​റി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ര​ണ്ട് ടോ​യ്​​ല​റ്റു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. റോ​ഡി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ ശ​ബ്​​ദം കാ​ര​ണം കു​ട്ടി​ക​ൾ​ക്ക്​ ക്ലാ​സ് മു​റി​ക​ളി​ൽ ശ്ര​ദ്ധി​ക്കാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല. പ​രാ​തി​പ​റ​യു​ന്ന വി​ദ്യാ​ർ​ഥി​ക​ളോ​ട്​ പ്ര​തി​കാ​ര ബു​ദ്ധി​യോ​ടെ അ​ധി​കൃ​ത​ർ പെ​രു​മാ​റു​ക​യും ചെ​യ്യും. ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ ന​ഴ്സിം​ഗ് കോ​ള​ജി​നാ​ണ് ഈ ​ദു​ര​വ​സ്ഥ.

Tags:    
News Summary - No infrastructure; Pathanamthitta government nursing college students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.