പത്തനംതിട്ട: യുവാവിനെ വീട് കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പിടിയിലായ പ്രതി പുളിക്കീഴ് പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. കൊമ്പങ്കേരി മാനേച്ചിറ വീട്ടിൽ രഘുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ വെള്ളിയാഴ്ച്ച രാവിലെ അറസ്റ്റിലായ നിരണം കൊമ്പങ്കേരി ആശാൻകുടി പുതുവേൽ വീട്ടിൽ സജൻ (28) ആണ് രക്ഷപെട്ടത്.
കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെ ആയിരുന്നു സംഭവം. പ്രതി ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രാഥമിക കാര്യത്തിനായി സ്റ്റേഷന് പിന്നിലെ ടോയ്ലെറ്റിലേക്ക് പോയപ്പോൾ പോലീസുകാരനെ വെട്ടിച്ച് കെട്ടിടത്തിന്റെ പിന്നിലെ കുറ്റിക്കാട്ടിലേക്ക് ചാടി രക്ഷപെടുകയായിരുന്നു. രക്ഷപെട്ട പ്രതിക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.