പത്തനംതിട്ട: യുക്രെയ്ൻ യുദ്ധഭൂമിയിൽനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ പത്തനംതിട്ട സന്തോഷ് ജങ്ഷനിൽ ശ്രീകൃഷ്ണ മഠത്തിൽ ദേവി കൃഷ്ണന് പറയാനുള്ളത് എല്ലാവരോടും നന്ദി മാത്രം. യുക്രെയ്ൻ യുദ്ധഭൂമിയിലെ സുമിയിൽ നിന്നാണ് ദേവി കൃഷ്ണൻ നാട്ടിലെത്തിയത്. തങ്ങളെ രക്ഷിക്കാൻ മുൻകൈയെടുത്ത കേന്ദ്ര-സംസ്ഥാന സർക്കാറുകളോടും പ്രാർഥിച്ച സുമനസ്സുകളോടും ദേവി കൃഷ്ണൻ നന്ദി പറഞ്ഞതിനൊപ്പം എട്ടുദിവസം ബങ്കറിനുള്ളിൽ കഴിഞ്ഞതിന്റെ ഭീതിപ്പെടുത്തുന്ന ഓർമകൾ പങ്കുവെച്ചു.
കുടിക്കാൻപോലും ഇത്തിരി വെള്ളം ലഭിച്ചില്ല. ആഹാരത്തിന് ബുദ്ധിമുട്ടിയ ദിവസങ്ങൾ. ഏതുനിമിഷവും ബോംബ് പതിക്കുമെന്ന ആശങ്ക. എം.ബി.ബി.എസ് പഠനത്തിനായാണ് ദേവി കൃഷ്ണൻ യുക്രയ്നിൽ പോയത്. ആരാധനാലയങ്ങളിൽ നേർച്ച നേർന്നും പ്രാർഥിച്ചും കഴിയുകയായിരുന്നു രക്ഷാകർത്താക്കളായ ഉമാശങ്കറും രശ്മിയും. പത്തനംതിട്ടയിലെ ഹീമാൻ ജിംനേഷ്യം ഉടമയാണ് ഉമാശങ്കർ.
രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ നിരവധിപേർ ദേവി കൃഷ്ണനെ ശനിയാഴ്ച സന്ദർശിച്ചു. യുദ്ധംമൂലം നാട്ടിലെത്തിയ കുട്ടികൾക്ക് തുടർപഠനത്തിന് വേണ്ട സഹായം കേന്ദ്ര സംസ്ഥാന സർക്കാറുകൾ ചെയ്യണമെന്ന് ദേവി കൃഷ്ണനെ സന്ദർശിച്ചശേഷം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.