മോ​ട്ടോ​ർ ഡ്രൈ​വി​ങ്​ സ്കൂ​ൾ ഓ​ണേ​ഴ്‌​സ്, ഇ​ൻ​സ്‌​ട്ര​ക്​​​ടേ​ഴ്​​സ് ആ​ൻ​ഡ് ഓ​ട്ടോ ക​ൺ​സ​ൾ​ട്ട​ന്റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല നേ​തൃ​യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ ജ്യോ​തി​ഷ്​ കു​മാ​ർ മ​ല​യാ​ല​പ്പു​ഴ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഡ്രൈ​വി​ങ്​ ടെ​സ്റ്റ്‌ പ​രി​ഷ്​​കാ​രം പി​ൻ​വ​ലി​ക്ക​ണം -ഡ്രൈ​വി​ങ്​ സ്കൂ​ൾ ഓ​ണേ​ഴ്‌​സ് അ​സോസിയേഷൻ

പ​ത്ത​നം​തി​ട്ട: മോ​ട്ടോ​ർ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ് ടെ​സ്റ്റ്‌ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്റെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തു​ന്ന പ​രി​ഷ്കാ​രം ആ​ശാ​സ്ത്രീ​യ​മാ​യ​തി​നാ​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മോ​ട്ടോ​ർ ഡ്രൈ​വി​ങ്​ സ്കൂ​ൾ ഓ​ണേ​ഴ്‌​സ്, ഇ​ൻ​സ്‌​ട്ര​ക്​​​ടേ​ഴ്​​സ്​ ആ​ൻ​ഡ് ഓ​ട്ടോ കോ​ൺ​സ​ൾ​ട്ട​ന്റ് അ​സോ​സി​യേ​ഷ​ൻ (ഐ.​എ​ൻ.​ടി.​യു.​സി) ജി​ല്ല നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​രോ കേ​ന്ദ്ര​ത്തി​ലും പ്ര​തി​ദി​ന ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​വ​രു​ടെ എ​ണ്ണം മൂ​ന്നി​ലൊ​ന്നാ​യി കു​റ​ച്ച​തു​കൊ​ണ്ട് ആ​ളു​ക​ൾ കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടും എ​ന്ന​ല്ലാ​തെ ഗു​ണ​പ​ര​മാ​യ ഫ​ലം ല​ഭി​ക്കാ​ൻ പോ​കു​ന്നി​ല്ല. പ​രി​ശീ​ല​ന ഗ്രൗ​ണ്ടി​ന്റെ വി​സ്തൃ​തി ര​ണ്ടേ​ക്ക​ർ സ്ഥ​ല​മാ​യി ഉ​യ​ർ​ത്തു​ന്ന​ത് ഈ ​രം​ഗം കു​ത്ത​ക ക​മ്പ​നി​ക​ൾ​ക്ക് മാ​ത്ര​മാ​യി തു​റ​ന്നു കൊ​ടു​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്നും യോ​ഗം ആ​രോ​പി​ച്ചു. മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ ജ്യോ​തി​ഷ് കു​മാ​ർ മ​ല​യാ​ല​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജേ​ഷ് ചാ​ത്ത​ങ്ക​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​കു​മാ​ർ പൂ​ത​ങ്ക​ര, പി.​കെ. ഗോ​പി, പി.​കെ. ഇ​ഖ്ബാ​ൽ, എ.​ഡി. ജോ​ൺ, വി.​എ​ൻ. ജ​യ​കു​മാ​ർ, അ​ജി​ത് മ​ണ്ണി​ൽ, ന​ന്ദ​കു​മാ​ർ ദ​ർ​ശ​ന, ബി​നു കു​ര്യ​ൻ, പി.​എ​സ്. സാം​കു​ട്ടി, ഷാ​ജി കു​റ്റൂ​ർ ജി​ഷാ മാ​ത്യു, ആ​ർ. രാ​ധാ​മ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു മാ​ർ​ച്ച്‌ 13ന് ​പ​ത്ത​നം​തി​ട്ട ആ​ർ.​ടി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ്ണ​യും ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

Tags:    
News Summary - Driving test reform should be withdrawn -Driving School Owners Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.