തെരഞ്ഞെടുപ്പ്​ തോൽവി; കെ.പി.സി.സി സമിതി തെളിവെടുപ്പ് തുടങ്ങി

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സി​െൻറ തോ​ൽ​വി പ​ഠി​ക്കാ​ൻ കെ.​പി.​സി.​സി നി​യോ​ഗി​ച്ച മൂ​ന്നം​ഗ സ​മി​തി തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ച്ചു.

മു​ൻ എം.​എ​ൽ.​എ പി.​ജെ. ജോ​യി, വി.​ആ​ർ. പ്ര​താ​പ​ൻ , ആ​ർ.​എ​സ്. പ​ണി​ക്ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ജി​ല്ല​യി​ലെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും തോ​ൽ​വി വി​ശ​ദ​മാ​യി പ​ഠി​ച്ച് 15ന​കം കെ.​പി.​സി.​സി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കും. പ​ത്ത​നം​തി​ട്ട ഡി.​സി.​സി​യി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ആ​ദ്യ ദി​വ​സം തി​രു​വ​ല്ല, റാ​ന്നി, അ​ടൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​രാ​തി​ക​ളാ​ണ് സ്വീ​ക​രി​ച്ച​ത്. ആ​ഗ​സ്​​റ്റ്​ അ​ഞ്ചി​ന് ആ​റ​ന്മു​ള, കോ​ന്നി മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ളി​വെ​ടു​പ്പ് ന​ട​ക്കും.

ജി​ല്ല​യി​ൽ വി​ജ​യം ഉ​റ​പ്പി​ച്ചി​രു​ന്ന ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളാ​യി​രു​ന്നു റാ​ന്നി​യും അ​ടൂ​രും. അ​നു​കൂ​ല സ​ഹാ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും ഈ ​മ​ണ്ഡ​ല​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് അം​ഗ​ങ്ങ​ൾ പ​രാ​തി​പ്പെ​ട്ടു. അ​ടൂ​രി​ൽ ദേ​ശീ​യ നേ​താ​ക്ക​ൾ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്താ​ഞ്ഞ​തും പ​രാ​തി​ക്ക് ഇ​ട​യാ​ക്കി. മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ രാ​ഹു​ൽ ഗാ​ന്ധി പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ​പ്പോ​ൾ അ​ടൂ​ർ ത​ഴ​യ​പ്പെ​ട്ടു, പ്രി​യ​ങ്ക ഗാ​ന്ധി എ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​ട്ടും ഒ​ടു​വി​ൽ എ​ത്തി​യി​ല്ല. ജി​ല്ല​യി​ൽ സം​ഘ​ട​ന സം​വി​ധാ​ന​ത്തി​െൻറ പാ​ളി​ച്ച​ക​ളും അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

മ​ത്സ​രി​ച്ച സ്ഥാ​നാ​ർ​ഥി​ക​ൾ, ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ൾ, ബ്ലോ​ക്ക് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ, പോ​ഷ​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രാ​ണ്​ പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്. റാ​ന്നി​യി​ലെ തോ​ൽ​വി​ക്ക് ഇ​ട​യാ​ക്കി​യ കാ​ര്യ​ങ്ങ​ൾ ഭാ​ര​വാ​ഹി​ക​ൾ സ​മി​തി മു​മ്പാ​കെ അ​വ​ത​രി​പ്പി​ച്ചു. സ്ഥാ​നാ​ർ​ഥി​ത്വം കി​ട്ടാ​തെ​വ​ന്ന ചി​ല​ർ കാ​ലു​വാ​രി​യ​താ​യി നേ​താ​ക്ക​ളി​ൽ ചി​ല​ർ പ​റ​ഞ്ഞു. ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ൾ, ബ്ലോ​ക്ക് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചും പ​രാ​തി​പ​റ​ഞ്ഞു. പ​ല​രും താ​ഴെ ത​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കാ​തെ ഒ​ഴി​ഞ്ഞു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ബ്ലോ​ക്ക് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ നി​ർ​ജീ​വ​മാ​യി​രു​ന്ന​താ​യി മി​ക്ക അം​ഗ​ങ്ങ​ളും പ​റ​ഞ്ഞു. ഓ​രോ അം​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ ര​ഹ​സ്യ​മാ​യാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - Election defeat; The KPCC committee started taking evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.