ആവണിപ്പാറയിൽ വൈദ്യുതി എത്തികോന്നി: നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്താണ് ഇടതുപക്ഷ സർക്കാർ കേരളത്തിൽ മികച്ച ഭരണം കാഴ്ചവെക്കുന്നതെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ആവണിപ്പാറ ട്രൈബൽ സെറ്റിൽമെൻറ് കോളനിയിലെ വൈദ്യുതീകരണം ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വലിയ വികസനപ്രവർത്തനങ്ങളാണ് കേരളത്തിൽ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്നത്. പട്ടികവർഗ വികസന വകുപ്പിൽനിന്ന് അനുവദിച്ച 1.57 കോടി ഉപയോഗിച്ചാണ് ആവണിപ്പാറയിൽ വൈദ്യുതി എത്തിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച മന്ത്രി എം.എം. മണി പറഞ്ഞു. കെ.യു. ജനീഷ് കുമാർ എം.എൽ.എ സ്വിച്ച് ഓൺ നിർവഹിച്ചു.
കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻലാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോന്നിയൂർ പി.കെ, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻറ് സുനിൽ വർഗീസ് ആൻറണി, പഞ്ചായത്ത് അംഗങ്ങളായ കോന്നി വിജയകുമാർ, സിന്ധു, കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ എസ്. രാജ് കുമാർ, റാന്നി ട്രൈബൽ െഡവലപ്മെൻറ് ഓഫിസർ എസ്.എസ്. സുധീർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.