പത്തനംതിട്ട: ജാതി പറയുന്നത് ഈഴവർ അഭിമാനമായി കാണണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പത്തനംതിട്ട ടൗൺ 86ാം നമ്പർ ശാഖ നിർമിച്ച ഗുരുകൃപ പ്രാർഥന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതശക്തികളും സവർണശക്തികളും വോട്ടുബാങ്കായി നിന്ന് സ്ഥാനാർഥിത്വത്തിനും അധികാരത്തിനും വിലപേശുകയാണ്. ഈഴവർ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾ മതേതരത്വത്തിന് കീഴടങ്ങേണ്ടി വരുന്നു. ഈഴവർ ഭൂരിപക്ഷമായിട്ടും വിദ്യാഭ്യാസരംഗത്തും രാഷ്ട്രീയത്തിലും സാമൂഹിക മേഖലയിലും നീതിയില്ല. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ കാര്യത്തിൽ ഈഴവരുടെ പ്രാതിനിധ്യം വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്.
മുസ്ലിം ലീഗുകാരും കേരള കോൺഗ്രസുകാരും മതേതര പാർട്ടിയാണെന്ന് പറയും. പക്ഷേ, മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ടുപിടിക്കും. മന്ത്രിയെ വരെ ഉണ്ടാക്കും. അപ്പോഴും ഈഴവർ മതേതരത്വം പറഞ്ഞുകൊണ്ടിരിക്കും. ഈഴവർക്കു വേണ്ടി വാദിക്കാൻ ഒരു എം.പിയോ എം.എൽ.എയോ മന്ത്രിയോ ഇല്ല. ഈഴവർ ജാതി പറയുന്നവരും മറ്റുള്ളവർ നീതി പറയുന്നവരുമായി വ്യാഖ്യാനിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന്റെ തെരഞ്ഞെടുപ്പ് നടത്താൻ സമ്മതിക്കാത്ത കുലംകുത്തികൾ സമുദായത്തിൽ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പത്തനംതിട്ട യൂനിയൻ പ്രസിഡന്റ് കെ. പത്മകുമാർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഡി. അനിൽകുമാർ, യോഗം അസി.സെക്രട്ടറി ടി.പി. സുന്ദരേശൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. യൂനിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം ഡയറക്ടർ സി.എൻ. വിക്രമൻ എന്നിവർ പ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് സി.ബി. സുരേഷ് കുമാർ, സെക്രട്ടറി സി.കെ. സോമരാജൻ, പത്തനംതിട്ട യൂനിയൻ കൗൺസിലർമാരായ എസ്. സജിനാഥ്, ജി. സോമനാഥൻ, നഗരസഭ കൗൺസിലറും പത്തനംതിട്ട യൂനിയൻ യൂത്ത്മൂവ്മെന്റ് മുൻ പ്രസിഡന്റുമായ കെ.ആർ. അജിത് കുമാർ, യൂനിയൻ വനിത സംഘം പ്രസിഡന്റ് സുശീല ശശി, സെക്രട്ടറി സരള പുരുഷോത്തമൻ, ട്രഷറർ രജിത ഹരി, വനിത സംഘം യൂനിറ്റ് പ്രസിഡന്റ് ബീന സജിനാഥ്, യൂത്ത്മൂവ്മെന്റ് ജില്ല പ്രസിഡന്റ് സജു സദൻ, എസ്.എൻ.ഇ.എഫ് കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് സി.കെ. സജീവ് കുമാർ, യൂത്ത് മൂവ്മെന്റ് യൂനിറ്റ് പ്രസിഡന്റ് ശ്യാമ ശിവൻ, ശാഖ വൈസ് പ്രസിഡന്റ് എസ്. ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു.
യൂനിയൻ കൗൺസിലർമാരായ പി. സലിംകുമാർ, കെ.എസ്. സുരേശൻ, പി.വി. രണേഷ്, പി.കെ. പ്രസന്നകുമാർ, യൂനിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എൻ. സുരേഷ് കുമാർ, മൈക്രോഫിനാൻസ് കോഓഡിനേറ്റർ കെ.ആർ. സലിലനാഥ്, ശ്രീനാരായണ എംപ്ലോയീസ് ഫെഡറേഷൻ പത്തനംതിട്ട യൂനിയൻ പ്രസിഡന്റ് ബി. സുദീപ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.