പത്തനംതിട്ട: സർവോത്തം ജീവൻ രക്ഷാപതക് രക്ഷാ പ്രവർത്തനത്തിനിടെ പമ്പയാറ്റിൽ മുങ്ങിമരിച്ച പത്തനംതിട്ട ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ആർ.ആർ. ശരത്തിന്.
പമ്പയാറ്റിൽ വീണയാളെ കണ്ടെത്താനുള്ള തിരച്ചിലിനിടെ റബർ ഡിങ്കി അപകടത്തിൽപെട്ട് വെള്ളത്തിൽ വീണാണ് ശരത് മരിച്ചത്.
മരണാനന്തര ബഹുമതിയായാണ് ശരത്തിന് രാഷ്ട്രപതിയുടെ ജീവൻ രക്ഷാപതക് ലഭിച്ചത്. 2020 ഒക്ടോബർ 22ന് പെരുനാട് മാടമൺ ഭാഗത്ത് പമ്പയാറ്റിൽ അകടത്തിൽപെട്ട ശിവൻ (62) എന്നയാളെ കണ്ടെത്തുന്നതിന് പോയ പത്തനംതിട്ട സ്കൂബ ടീമിലെ ഓഫിസർ ആർ.ആർ. ശരത് ചുഴിയിൽപെട്ട് റബർ ഡിങ്കിയിൽനിന്ന് വീഴുകയായിരുന്നു.
സ്കൂബ ഉപയോഗിച്ചുള്ള തിരച്ചിലിൽ ക്ഷീണിതനായ ശരത്തിന് നീന്തിക്കയറാൻ സാധിക്കാതെ മുങ്ങിത്താഴുകയായിരുന്നു. തിരുവനന്തപുരം ഒറ്റശേഖരമംഗലം മണലുവിളാകം ശരത് ഭവനിൽ രാജേശ്വരൻ, രത്നകുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ: അഖില. മകൻ: അഥർവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.