എല്ലാ നിയമസഭ മണ്ഡലങ്ങളിലും മത്സ്യമാര്‍ക്കറ്റുകള്‍ തുടങ്ങും -മന്ത്രി സജി ചെറിയാന്‍

പ​ത്ത​നം​തി​ട്ട: എ​ല്ലാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ത്സ്യ​മാ​ര്‍ക്ക​റ്റു​ക​ള്‍ തു​ട​ങ്ങു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന്​ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള കൂ​ട​ല്‍ മ​ത്സ്യ​മാ​ര്‍ക്ക​റ്റി​ന്‍റെ നി​ര്‍മാ​ണോ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗു​ണ​മേ​ന്മ​യും ശു​ചി​ത്വ​വു​മു​ള്ള മ​ത്സ്യം ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് ല​ഭ്യ​മാ​ക്കു​ക​യാ​ണ് സ​ര്‍ക്കാ​ര്‍ ല​ക്ഷ്യം. സം​സ്ഥാ​ന​മൊ​ട്ടാ​കെ കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ 65 ആ​ധു​നി​ക മ​ത്സ്യ​മാ​ര്‍ക്ക​റ്റു​ക​ള്‍ ആ​രം​ഭി​ക്കും.

51 മ​ത്സ്യ​മാ​ര്‍ക്ക​റ്റു​ക​ള്‍ക്കാ​യി 142 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. കേ​ര​ള​ത്തി​ലെ മ​ത്സ്യ​മാ​ര്‍ക്ക​റ്റു​ക​ള്‍ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കി​ഫ്ബി​യി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച 1.78 കോ​ടി രൂ​പ ചെ​ല​വാ​ക്കി​യാ​ണ് മാ​ര്‍ക്ക​റ്റ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ര്‍ത്തു​ന്ന​ത്. സം​സ്ഥാ​ന തീ​ര​ദേ​ശ​വി​ക​സ​ന കോ​ര്‍പ​റേ​ഷ​നാ​ണ് നി​ര്‍മാ​ണ ചു​മ​ത​ല. എ​ട്ടു മാ​സ​മാ​ണ് നി​ര്‍മാ​ണ കാ​ലാ​വ​ധി. 384.5 ച.​മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ല്‍ നി​ര്‍മി​ക്കു​ന്ന മ​ത്സ്യ​മാ​ര്‍ക്ക​റ്റ് കെ​ട്ടി​ട​ത്തി​ല്‍ ഏ​ഴ് മ​ത്സ്യ​വി​പ​ണ​ന സ്റ്റാ​ളു​ക​ള്‍, ര​ണ്ട് ഇ​റ​ച്ചി ക​ട​മു​റി​ക​ള്‍, ആ​റ് ക​ട​മു​റി​ക​ള്‍, പ്രി​പ്പ​റേ​ഷ​ന്‍ മു​റി, ഫ്രീ​സ​ര്‍ സൗ​ക​ര്യം, ലേ​ല​ഹാ​ളു​ക​ള്‍ എ​ന്നി​വ സ​ജ്ജീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​ഡ്വ.​കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ ക​ല​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ടി.​വി.​പു​ഷ്പ​വ​ല്ലി, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ആ​ര്‍. തു​ള​സീ​ധ​ര​ന്‍ പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ്​ എം.​പി. മ​ണി​യ​മ്മ, അം​ഗ​ങ്ങ​ളാ​യ സു​ജ അ​നി​ല്‍, പി.​വി. ജ​യ​കു​മാ​ര്‍, ക​ല​ഞ്ഞൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍മാ​ന്‍ ഷാ​ന്‍ ഹു​സൈ​ന്‍, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ര്‍പേ​ഴ്‌​സ​ൻ ആ​ശ സ​ജി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Fish markets will start in all assembly constituencies - Minister Saji Cherian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.