പന്തളം: ആഹ്ലാദത്തിമിർപ്പിൽ അർധരാത്രി ഫുട്ബാൾ പ്രേമികൾ ഉറഞ്ഞുതുള്ളിയതോടെ പൊലീസ് ലാത്തിവീശി. ലോകകപ്പ് ഫൈനലിൽ അർജന്‍റീന വിജയിച്ചതോടെ ആരാധകർ പന്തളം ജങ്ഷനിൽ ഒത്തുകൂടി നൃത്തംചെയ്ത് പടക്കം പൊട്ടിച്ചു.
ജനം നിറഞ്ഞതോടെ എം.സി റോഡിൽ മണിക്കൂറുകൾ ഗതാഗത തടസ്സമുണ്ടായി. ഒടുവിൽ പന്തളം പൊലീസ് എത്തി എല്ലാവരെയും ലാത്തിവീശി ഓടിച്ചു. ഓട്ടത്തിനിടയിൽ പലർക്കും വീണ് പരിക്കേൽക്കുകയും ചെയ്തു. പന്തളത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ഫൈനൽ കാണാൻ വിപുലമായ സൗകര്യം ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.