പത്തനംതിട്ട: കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോ വഴി നാല് ദീർഘദൂര സർവിസുകൾ ആരംഭിക്കും. തിരുവനന്തപുരം-കുമളി, തൃശൂർ -കളിയിക്കാവിള, വെള്ളനാട്-കട്ടപ്പന, നെടുമങ്ങാട്-മൂന്നാർ റൂട്ടിലാണ് ആരംഭിക്കുന്നത്.
• തിരുവനന്തപുരം-കുമളി സൂപ്പർ ഫാസ്റ്റ് റാന്നി, കാഞ്ഞിരപ്പള്ളി, വാഗമൺ, ഏലപ്പാറ വഴിയാണ് സർവിസ് നടത്തുന്നത്. രാവിലെ 6.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. പത്തനംതിട്ടയിൽ 10.20ന് എത്തും. വൈകീട്ട് 3.25ന് കുമളിയിൽ എത്തും. കുമളിയിൽനിന്ന് രാത്രി എട്ടിന് പുറപ്പെടും. രാത്രി 12.15ന് റാന്നിയിലും 12.40ന് പത്തനംതിട്ടയിലും പുലർച്ച 3.30ന് തിരുവനന്തപുരത്തും എത്തും.
• തൃശൂർ-കളിയിക്കാവിള സൂപ്പർഫാസ്റ്റ് മൂവാറ്റുപുഴ, തൊടുപുഴ , എരുമേലി, റാന്നി, പത്തനംതിട്ട ,കോന്നി, പുനലൂർ, പാലോട്, വിതുര, കാട്ടാക്കട വഴിയാണ് കളിയിക്കാവിളയിൽ എത്തുന്നത്. രാവിലെ 7.30ന് തൃശൂരിൽനിന്ന് പുറപ്പെടും. ഉച്ചക്ക് ഒന്നിന് റാന്നി, 1.20ന് പത്തനംതിട്ട, വൈകീട്ട് 6.45 ന് കളിയിക്കവിള. തിരിച്ച് തിരുവനന്തപുരം, അഞ്ചൽ, പുനലൂർ, പത്തനംതിട്ട, റാന്നി, എരുമേലി, തൊടുപുഴ, മൂവാറ്റുപുഴ വഴിയാണ് തൃശൂരിൽ എത്തുന്നത്. കളിയിക്കാവിളയിൽനിന്ന് പുലർച്ച 3.15ന് പുറപ്പെടും. നാലിന് തിരുവനന്തപുരം, രാവിലെ ഏഴിന് പത്തനംതിട്ട, ഉച്ചക്ക് ഒന്നിന് തൃശൂർ എത്തും.
• വെള്ളനാട്-കട്ടപ്പന സൂപ്പർഫാസ്റ്റ് നെടുമങ്ങാട്, മടത്തറ, പുനലൂർ, പത്തനംതിട്ട, റാന്നി, എരുമേലി, വാഗമൺ വഴിയാണ് സർവിസ്. വെള്ളനാടുനിന്ന് ഉച്ചക്ക് രണ്ടിന് പുറപ്പെടും. തിരികെ കട്ടപ്പനയിൽനിന്ന് പുലർച്ച 4.15ന് പുറപ്പെടും.
• നെടുമങ്ങാട്-മൂന്നാർ സൂപ്പർഫാസ്റ്റ് വ്യാഴാഴ്ച മുതൽ സർവിസ് ആരംഭിക്കും. രാവിലെ ആറിന് നെടുമങ്ങാടുനിന്ന് പുറപ്പെടും. വിതുര, കുളത്തൂപ്പുഴ, പുനലൂർ, പത്തനംതിട്ട, റാന്നി, എരുമേലി, തൊടുപുഴ, അടിമാലി വഴിയാണ് മൂന്നാർ എത്തുന്നത്.
പത്തനംതിട്ട: പത്തനംതിട്ട- മാനന്തവാടി പുതിയ സൂപ്പർഫാസ്റ്റ് സർവിസ് വ്യാഴാഴ്ച ആരംഭിക്കും. തിരുവല്ല , ആലപ്പുഴ, വൈറ്റില, കൊടുങ്ങല്ലൂർ, ഗുരുവായൂർ, കോഴിക്കോട് വഴിയാണ് സർവിസ്. രാവിലെ 6.30ന് പത്തനംതിട്ടയിൽനിന്ന് പുറപ്പെടും. ഉച്ചക്ക് 12.40 ഗുരുവായൂർ, 3.15ന് കോഴിക്കോട്, വൈകീട്ട് ആറിന് മാനന്തവാടിയിൽ എത്തും.
രാവിലെ ഏഴിന് മാനന്തവാടിയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 6.35ന് പത്തനംതിട്ടയിൽ എത്തും. പുതിയ സർവിസിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.