പത്തനംതിട്ട: രാത്രി പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ രാത്രികാല സ്ക്വാഡുമായി നഗരസഭ. 27ന് രാത്രി മുതൽ 28 പുലർച്ച വരെ നീണ്ട പരിശോധനയിൽ പിടിവീണത് നാലുപേർക്ക്.
അനധികൃത മത്സ്യക്കച്ചവടം നടത്തിയ പെട്ടിഓട്ടോറിക്ഷ, പഴയ ബസ് സ്റ്റാൻഡിൽ മാലിന്യം തള്ളാൻ വന്നവരുടെ രണ്ട് സ്കൂട്ടർ, പത്തനംതിട്ട-അഴൂർ റോഡിൽ മാലിന്യം തള്ളാനെത്തിയ ആളുടെ സ്കൂട്ടർ എന്നിവയാണ് പിടികൂടിയത്.
അനധികൃത കശാപ്പ്, അനധികൃത മത്സ്യ വിൽപന, തോടുകളിലും നദിയിലും കക്കൂസ് മാലിന്യം തള്ളുന്നത്, പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളൽ എന്നിവ തടയാൻ തുടർന്നും പരിശോധന നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജെറി അലക്സ് അറിയിച്ചു. ക്ലീൻ സിറ്റി മാനേജർ വിനോദ്, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ്, ഒന്നാം ഗ്രേഡ് ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ദീപു രാഘവൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.