പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ നിർമാണം പൂര്‍ത്തിയായി ഒരുവര്‍ഷം പൂര്‍ത്തിയായിട്ടും തുറന്നു നല്‍കാതെ കുട്ടികളുടെ വാര്‍ഡ്. ആശുപത്രിയിലെ ബി ബ്ലോക്കിലാണ് കുട്ടികളുടെ വാര്‍ഡ്.
നവീകരണത്തിന്റെ ഭാഗമായാണ് രണ്ടുവര്‍ഷം മുമ്പ് വാര്‍ഡ് അടച്ചത്. നവീകരണ പ്രവര്‍ത്തനം കഴിഞ്ഞ ഡിസംബറോടെ പൂര്‍ത്തിയായി. 40 കിടക്കകളോടുകൂടി ആധുനിക നിലവാരത്തോടെയാണ് വാര്‍ഡ് നവീകരിച്ചത്. നിലവില്‍ കിടത്തിച്ചികിത്സ ആവശ്യമുള്ള കുട്ടികളെ ഐ.സി.യുവിലാണ് പ്രവേശിപ്പിക്കുന്നത്.
ഇവിടെ ഒമ്പത് കിടക്ക മാത്രമാണ് ഉള്ളത്. കിടക്കകള്‍ ഒഴിവില്ലാതെ വന്നാല്‍ വരാന്തയിലും അത്യാഹിത വിഭാഗത്തിലുമാണ് കുട്ടികൾക്ക് കിടത്തിച്ചികിത്സ നല്‍കുന്നത്.
മൂന്ന് ദിവസത്തിലധികം ചികിത്സ വേണ്ട കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. വേണ്ടത്ര കട്ടിലുകള്‍ ഇല്ലാത്തതാണ് വാര്‍ഡ് ഇപ്പോള്‍ തുറന്നു നല്‍കാത്തതെന്നാണ് ആശുപത്രി അതികൃതര്‍ പറയുന്നത്. ഈവര്‍ഷം കുട്ടികളുടെ വാര്‍ഡുകളില്‍ നല്കുന്ന മികച്ച സേവനത്തിനുള്ള ദേശീയ ആരോഗ്യ മിഷന്റെ മികച്ച മാതൃ- ശിശു സൗഹൃദ ആശുപത്രിക്കുള്ള പുരസ്കാരം ജനറല്‍ ആശുപത്രിക്കാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.