പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. രോഗികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കഴിവതും വേഗത്തിൽ കെട്ടിടങ്ങൾ പൂർത്തീകരിച്ച് ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കാനാണ് ശ്രമം. പുതിയ ഒ.പി ബ്ലോക്കിന്റെ പൈലിങ്ങാണ് ഇപ്പോൾ നടക്കുന്നത്. ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ പണി ഉടൻ ആരംഭിക്കും. മറ്റിടങ്ങളിൽ മണ്ണ് നീക്കം ചെയ്യുന്നത് നടക്കുകയാണ്. 51,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ക്രിട്ടിക്കൽ കെയർ ബ്ലോക്ക് 23.75 കോടിയാണ് പദ്ധതി ചെലവ്. നാലുനിലയിലാണ് കെട്ടിടം നിർമാണം. ബേസ്മെന്റിലാണ് പാർക്കിങ് സൗകര്യം.
ഗ്രൗണ്ട് ഫ്ലോറിൽ അത്യാഹിത വിഭാഗം, ഐസലേഷൻ വാർഡ്, മൈനർ ഓപറേഷൻ തിയറ്റർ, പ്ലാസ്റ്റർ റൂം, ഡോക്ടേഴ്സ് റൂം, നഴ്സസ് റൂം, ഫാർമസി എന്നിവ പ്രവർത്തിക്കും. ഒന്നാം നിലയിൽ ഐ.സി.യു, എച്ച്.ഡി.യു, ഡയാലിസിസ് യൂനിറ്റ്, ആർ.എം.ഒ ഓഫിസ്, സ്റ്റാഫ് റൂം. രണ്ടാം നിലയിൽ ഐസൊലേഷൻ റൂം, ഐസൊലേഷൻ വാർഡ്, എമർജൻസി പ്രൊസീജിയർ റൂം, ഡോക്ടേഴ്സ് റൂം, രോഗികൾക്കും ജീവനക്കാർക്കും വേണ്ടിയുള്ള ഡൈനിംഗ് റൂം എന്നിങ്ങനെയാണ് സൗകര്യം ഒരുക്കുക. ഒ.പി കെട്ടിടത്തിന് പദ്ധതി ചെലവ് : 22.16 കോടിയാണ്. 20 ഒ.പി മുറികൾ, മൈനർ ഓപറേഷൻ തിയറ്റർ, വാർഡുകൾ, ഒബ്സർവേഷൻ മുറികൾ, ഫാർമസി, റിസപ്ഷൻ, ലിഫ്റ്റ് സൗകര്യം എന്നിവയുണ്ടാകും.മണ്ണെടുപ്പും പൈലിങ്ങുമാണ് ഇപ്പോൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.