പത്തനംതിട്ട: മാതാവിനും സഹോദരിക്കും കോവിഡ് പിടിപെട്ടതിനെ തുടർന്ന് ക്വാറൻറീനിലായ വിദ്യാർഥിനി പി.പി.ഇ കിറ്റ് ധരിച്ചെത്തി പ്ലസ് ടു പരീക്ഷ എഴുതി. കടമ്മനിട്ട ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് സുരക്ഷാ മാനദണ്ഡം പാലിച്ചെത്തി പരീക്ഷ എഴുതിയത്.
സുഗമമായി പരീക്ഷ എഴുതുന്നതിനായി ക്ലാസ് മുറിയുടെ ജനാലകളും വാതിലുകളും തുറന്നിട്ടു. പരീക്ഷ കഴിഞ്ഞ് കുട്ടികളെല്ലാം പോയിട്ടാണ് വിദ്യാർഥിനി പുറത്തിറങ്ങിയത്. തുടർന്ന് കാറിൽ മുണ്ടുകോട്ടയ്ക്കൽ ആടിയാനിയിലെ വീട്ടിൽ തിരികെ എത്തി.
വിദ്യാർഥിനിക്ക് ആവശ്യമായ സഹായം ജില്ല സെക്രട്ടറി ശരത് ശശീധരെൻറയും ജോയൻറ് സെക്രട്ടറി സൂരജിെൻറയും നേതൃത്വത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.