പത്തനംതിട്ട: ജില്ലയിലെ വോട്ടർമാർ രാവിലെ കാട്ടിയത് വലിയ ആവേശം. മലയോരമേഖലയിലായിരുന്നു ആവേശം കൂടുതൽ. പടിഞ്ഞാറൻ മേഖല അൽപം പിന്നിലായിരുന്നു. ആവേശം ഏറിയെങ്കിലും എവിടെയും പ്രശ്നങ്ങളുണ്ടാകാതെ സമാധാനപരമായി വോട്ടെടുപ്പ് നടന്നു. എന്നിരുന്നാലും വോട്ടുകുത്തലിൽ സംസ്ഥാനത്ത് ഏറെ പിന്നിലെന്ന പാരമ്പര്യം കാക്കുകയും ചെയ്തു. പുരുഷ വോട്ടർമാരാണ് കൂടുതലും രാവിലെ തെന്ന വോട്ടുചെയ്തത്.
പന്തളത്താണ് ഏറ്റവും കൂടുതൽ വോട്ട് രേഖെപ്പടുത്തിയത്. കുറവ് തിരുവല്ല നഗരസഭയിലാണ്. വോട്ടാവേശത്തിന് മുന്നിൽ കോവിഡ് ഭീതിയൊക്കെ തോൽക്കുന്നതാണ് കണ്ടത്. ജില്ലയില്‍ ആകെ 10,78,647 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 5,02,786 പുരുഷന്മാരും 5,75,858 സ്ത്രീകളും മൂന്ന് ട്രാൻസ്ജെൻഡർമാരും ഉള്‍പ്പെടുന്നു. രാവിലെ എട്ടിന് പോളിങ് ആരംഭിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ജില്ലയില്‍ 89,714 പേര് ( 8.32 ശതമാനം) വോട്ടുചെയ്തു. ഒമ്പതുമണിക്ക് 1,86,110പേര് (17.25 ശതമാനം) വോട്ട് രേഖപ്പെടുത്തി. ഉച്ചക്ക് 12ന് 4,74,116 പേര് (43.95 ശതമാനം) വോട്ട് ചെയ്തു.
ഒരുമണിക്കുമുമ്പ് പകുതിയിലേറെപ്പേരും വോട്ട് രേഖെപ്പടുത്തി. ഉച്ചക്ക് ഒരു മണി വരെ ആകെ 5,57,041 പേര് ( 51.64 ശതമാനം) വോട്ട് അവകാശം വിനിയോഗിച്ചു. ഉച്ചക്ക് രണ്ടിന് വോട്ട് ചെയ്തവരുടെ എണ്ണം 6,21,257 ആയി ( 57.6 ശതമാനം). വൈകീട്ട് ആറിന് ആകെയുള്ള 1459 പോളിങ് സ്റ്റേഷനുകളിലെ 1456 ഇടത്തെ വോട്ടിങ്നില ലഭ്യമായപ്പോള്‍ 7,50,351 പേര് (69.74 ശതമാനം) വോട്ട് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.