ക​ട​ന്ന​പ്പ​ള്ളി വ​ള്ളിവ​ള​പ്പി​ൻമൂ​ല​ പാ​ട​ശേ​ഖ​രത്തി​ൽ​പ്പെ​ടു​ന്ന പാ​പ്പാ​ൻ ചാ​ൽ പു​ഞ്ച​വ​യ​ൽ ജ​ലാം​ശം ന​ഷ്ട​പ്പെ​ട്ട് വി​ണ്ടുകീ​റി​യ നി​ല​യി​ൽ

കടുത്ത വരൾച്ച ഭീതിയിൽ പ​ത്ത​നം​തി​ട്ട

പ​ത്ത​നം​തി​ട്ട: മ​ഴ കു​റ​ഞ്ഞ്​ ന​ദി​ക​ളി​ലും കി​ണ​റു​ക​ളി​ലും ജ​ല​നി​ര​പ്പ്​ താ​ഴു​​മ്പോ​ൾ ക​ടു​ത്ത വ​ര​ൾ​ച്ച​യു​ടെ ഭീ​തി​യി​ൽ മ​ല​യോ​ര ജി​ല്ല. ജി​ല്ല​യി​ല്‍ 34 ശ​ത​മാ​ന​മാ​ണ്​ നി​ല​വി​ലെ ക​ണ​ക്ക്​ അ​നു​സ​രി​ച്ച്​ മ​ഴ​യു​ടെ കു​റ​വ്.

1292 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ പ്ര​തീ​ക്ഷി​ച്ച സ്ഥാ​ന​ത്ത് 850.5 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ക​ഴി​ഞ്ഞ 28 വ​രെ ല​ഭി​ച്ച​ത്. കാ​ല​വ​ര്‍ഷ​ക്കാ​ല​യ​ള​വി​ല്‍ ഇ​ത്ര​യ​ധി​കം മ​ഴ​യു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. കും​ഭ​ച്ചൂ​ടി​നെ​യും വെ​ല്ലും വി​ധ​മാ​ണ് ഇ​പ്പോ​ൾ പ​ക​ല്‍ താ​പ​നി​ല. 30 ഡി​ഗ്രി സെ​ല്‍ഷ്യ​സി​ല​ധി​ക​മാ​ണ് ജി​ല്ല​യി​ലെ പ​ക​ല്‍ താ​പ​നി​ല. വേ​ന​ല്‍മ​ഴ പോ​ലും ജി​ല്ല​യി​ല്‍ പ്ര​തീ​ക്ഷി​ച്ച​തി​ല​ധി​കം ല​ഭി​ച്ചി​രു​ന്ന​താ​ണ്. ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ല്‍ മ​ഴ ല​ഭി​ച്ചി​രു​ന്ന​തി​നാ​ല്‍ വ​ര​ള്‍ച്ച അ​തി​രൂ​ക്ഷ​മാ​യി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സ​മ​യം പ്ര​ള​യ​ഭീ​തി​യി​ലാ​യി​രു​ന്ന ജി​ല്ല​യി​ലെ ജ​ല​സ്രോ​ത​സ്സു​ക​ളാ​ണ്​ ഇ​പ്പോ​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്. ന​ദി​ക​ളും നീ​ര്‍ച്ചാ​ലു​ക​ളും പ്ര​തി​ദി​നം വ​റ്റി​വ​ര​ണ്ടു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഉ​ത്ര​ട്ടാ​തി ജ​​ല​മേ​ള പോ​ലും പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു. മ​ഴ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ജ​ല​സം​ഭ​ര​ണി​ക​ളി​ൽ വെ​ള്ളം ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. പ്ര​ധാ​ന ന​ദി​ക​ളി​ലെ​ല്ലാം ജ​ല​നി​ര​പ്പ് വ​ള​രെ താ​ഴ്ന്നു.

മ​ഴ​ക്കു​റ​വ് കാ​ര്‍ഷി​ക മേ​ഖ​ല​യെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന ഭീ​തി​യു​മു​ണ്ട്. നെ​ല്‍കൃ​ഷി​ക്കാ​യി ഒ​രു​ക്കേ​ണ്ട സ​മ​യ​ത്ത് വ​ര​ണ്ടു​ണ​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ് പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ല്‍ പോ​ലു​മു​ള്ള​ത്. അ​പ്പ​ര്‍കു​ട്ട​നാ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളും വ​റ്റി വ​ര​ണ്ട അ​വ​സ്ഥ​യാ​ണ്.

അ​ടു​ത്ത കൃ​ഷി​ക്കു​ള്ള ത​യാ​റെ​ടു​പ്പ് ഇ​തോ​ടെ വൈ​കും. പ​ച്ച​ക്ക​റി, ഏ​ത്ത​വാ​ഴ ക​ര്‍ഷ​ക​രും മ​ഴ​ക്കു​റ​വി​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ചൂ​ട് ക​ടു​ത്ത​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​ള​ക​ളെ​ല്ലാം ക​രി​ഞ്ഞു​ണ​ങ്ങി​ത്തു​ട​ങ്ങി.

മേ​യ് മു​ത​ൽ ആ​ഗ​സ്റ്റ് വ​രെ നീ​ളു​ന്ന മ​ഴ​ക്കാ​ലം പ്ര​തീ​ക്ഷി​ച്ച് ന​ട​ത്തി​യ കൃ​ഷി​ക​ളെ​യാ​ണ് വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യി ബാ​ധി​ച്ച​ത്. വാ​ഴ, ഇ​ഞ്ചി, മ​ഞ്ഞ​ൾ, വെ​റ്റി​ല, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ കൃ​ഷി ചെ​യ്ത ക​ർ​ഷ​ക​രാ​ണ് അ​പ്ര​തീ​ക്ഷി​ത വ​ര​ൾ​ച്ച​യു​ടെ ദു​രി​തം പേ​റു​ന്ന​ത്. ഏ​ത്ത​വാ​ഴ കൃ​ഷി ചെ​യ്ത​വ​രെ​ല്ലാം പ്ര​തി​സ​ന്ധി​യി​ലാ​ണ്. പ​ല​യി​ട​ത്തും വാ​ഴ ക​രി​ഞ്ഞു​ണ​ങ്ങി. ഇ​തി​നൊ​പ്പ​മു​ള്ള കി​ഴ​ങ്ങു​വ​ർ​ഗ കൃ​ഷി​യെ​യും വ​ര​ൾ​ച്ച ബാ​ധി​ച്ചു. ചേ​ന, കാ​ച്ചി​ൽ, ചേ​മ്പ്, മ​ര​ച്ചീ​നി വി​ള​വു​ക​ളെ​ല്ലാം പ്ര​തീ​ക്ഷി​ച്ച വ​രു​മാ​നം ന​ൽ​കി​യി​ല്ല. കു​ല​യ്ക്കാ​ത്ത ഏ​ത്ത​വാ​ഴ​ക​ൾ ഏ​റെ​യും ക​രി​ഞ്ഞു​ണ​ങ്ങു​ന്ന സ്ഥി​തി​യാ​ണ്. പ​ല​യി​ട​ത്തും ഇ​വ സം​ര​ക്ഷി​ച്ചു നി​ർ​ത്താ​ൻ ക​ർ​ഷ​ക​ർ പാ​ടു​പെ​ടു​ക​യാ​ണ്.

വെ​റ്റി​ല കൃ​ഷി​യി​ൽ പ്ര​തീ​ക്ഷ അ​ർ​പ്പി​ച്ചി​രു​ന്ന ക​ർ​ഷ​ക​രെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം പ്ര​തി​സ​ന്ധി​യ‌ി​ലാ​ക്കി​യി​രി​ക്കു​ന്നു. ന‌​ന​വ് ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് വെ​റ്റി​ല കൃ​ഷി ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഈ ​പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വ​ര​ണ്ടു​ണ​ങ്ങി​യ സ്ഥി​തി​യാ​ണ്. മ​ല​യോ​ര മേ​ഖ​ല കൂ​ടാ​തെ അ​ടൂ​ർ താ​ലൂ​ക്കി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലും കൃ​ഷി ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത​ക്ക‌ു​റ​വ് വെ​റ്റി​ല കൃ​ഷി​യെ സാ​ര​മാ​യി ബാ​ധി​ച്ചു. കാ​ല​വ​ര്‍ഷം ച​തി​ച്ച​തോ​ടെ ഇ​നി പ്ര​തീ​ക്ഷ തു​ലാ​വ​ര്‍ഷ​ത്തി​ലാ​ണ്.

സാ​ധാ​ര​ണ ഗ​തി​യി​ല്‍ ഒ​ക്ടോ​ബ​ര്‍ മാ​സ​ത്തോ​ടെ തു​ലാ​മ​ഴ എ​ത്തേ​ണ്ട​താ​ണ്. ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളി​ല്‍ തു​ലാ​മ​ഴ ജി​ല്ല​യി​ല്‍ ശ​ക്ത​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍, കാ​ല​വ​ര്‍ഷ​ത്തി​നും തു​ലാ​വ​ര്‍ഷ​ത്തി​നും ഇ​ട​ക്കു​ള്ള കാ​ല​യ​ള​വി​ല്‍ ല​ഭി​ച്ച ശ​ക്ത​മാ​യ മ​ഴ​യി​ലൂ​ടെ​യാ​ണ് ജ​ല പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​യ​ത്. തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ കാ​ല​വ​ര്‍ഷം ദു​ര്‍ബ​ല​മാ​യാ​ല്‍ ഇ​തി​നെ മ​റി​ക​ട​ന്നി​രു​ന്ന​ത് തു​ലാ​വ​ര്‍ഷ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.