പത്തനംതിട്ട: നഗരത്തിലെ അനധികൃത നിർമാണങ്ങൾക്കെതിരെ കർശന നടപടിയുമായി നഗരസഭ. പഴയ ബസ് സ്റ്റാൻഡിൽ അനധികൃതമായി നിർമിച്ച ഇറക്കുകൾ നഗരസഭ ഉദ്യോഗസ്ഥർ പൊളിച്ചുമാറ്റി. ജില്ല കേന്ദ്രമായ നഗരത്തിൽ നിരവധി അനധികൃത നിർമാണങ്ങൾ നടക്കുന്നതായ പരാതിയിലാണ് നടപടി.
നഗരസഭ ഉത്തരവുകൾ പാലിക്കാതെയാണ് ഇത്തരം നിർമാണങ്ങൾ നടത്തുന്നത്. നഗരത്തിലെ എല്ലാ അനധികൃത നിർമാണങ്ങളും വരുംദിവസങ്ങളിൽ പൊളിച്ചുമാറ്റുമെന്ന് ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. അനധികൃത നിർമാണങ്ങൾ നഗര വികസനത്തെ തടസ്സപ്പെടുത്തുകയാണ്. സുഗമമായ കാൽനടക്കും ഇത്തരം നിർമാണങ്ങൾ തടസ്സമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.