കുതിരവട്ടം പപ്പുവിെൻറ പഴയ സിനിമ ഡയലോഗാണ് ഓർമവരുന്നത് ''താനാരാണെന്ന് തനിക്കറിയാന്മേലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താന്‍ ആരാണെന്ന്, തനിക്ക് ഞാന്‍ പറഞ്ഞുതരാം താന്‍ ആരാണെന്ന്. എന്നിട്ട് ഞാന്‍ ആരാണെന്ന് എനിക്കറിയാമോന്ന് താന്‍ എന്നോട് ചോദിക്ക്, അപ്പൊ തനിക്ക് ഞാന്‍ പറഞ്ഞുതരാം താന്‍ ആരാണെന്നും ഞാന്‍ ആരാണെന്നും'' തെരെഞ്ഞടുപ്പുകാലത്ത് അതിന് പ്രസക്തിയുണ്ട്. അങ്കം കുറിച്ചവരിൽ ഒറിജിനൽ, വിമതൻ, അപരൻ, വെറും സ്വതന്ത്രൻ തുടങ്ങി സ്ഥാനാർഥികൾ ബഹുവിധമാണ്. ഇവരിൽനിന്ന് നമ്മുടെ ആളെ കണ്ടുപിടിക്കണമെങ്കിൽ അൽപം ശ്രദ്ധിച്ചേ മതിയാകൂ.
രാജ്യത്ത് തെരെഞ്ഞടുപ്പ് കണ്ടുപിടിച്ച കാലം മുതലുള്ളതാണ് സ്വതന്ത്രരുടെ മത്സരം. തെരെഞ്ഞടുപ്പ് ഏതായാലും സ്വതന്ത്രർ ഉണ്ടാകുമെന്ന് ഉറപ്പാണ്. ചുമ്മാ ഒരു കൈനോക്കാമെന്ന് കരുതി ഇറങ്ങിത്തിരിക്കുന്നവർ മുതൽ ചില ആശയപ്രചാരണത്തിന് കളത്തിലിറങ്ങുന്നവർവരെ സ്വതന്ത്രർ ബഹുവിധമാണ്. പേപ്പർ ബാലറ്റായിരുന്ന കാലത്ത് തമിഴ്നാട്ടിൽ ഒരിടത്ത് ജനം കൂട്ടത്തോെട പത്രിക നൽകിയതിനാൽ എല്ലാവർക്കും ചിഹ്നം കണ്ടുപടിക്കാനും അത്രത്തോളം വലിയ ബാലറ്റ് പേപ്പർ അച്ചടിക്കാനും തെരെഞ്ഞടുപ്പ് കമീഷൻ പെട്ടപാട് അന്നെത്ത കൗതുക വാർത്തയായിരുന്നു.
സ്വതന്ത്രരെകൊണ്ട് തോറ്റിട്ടാണ് തെരെഞ്ഞടുപ്പ് കമീഷൻ കെട്ടിെവക്കാനുള്ള തുക കുത്തനെ ഉയർത്തിയത്. നമ്മുടെ ജില്ലയും സ്വതന്ത്രരുടെ കാര്യത്തിൽ പിന്നിലല്ല. ഇത്രകാലത്തിനിെട മത്സരിച്ച പാർട്ടി സ്ഥാനാർഥികളുടെ ഇരട്ടിയോളംവരും സ്വതന്ത്രരുടെ പട്ടിക. സ്വതന്ത്രർ എന്ന് പുറമെ അറിയെപ്പടുന്നവർ അകമെ അങ്ങനെ സർവതന്ത്ര സ്വതന്ത്രരായിരിക്കില്ല. അവർക്ക് പിന്നിൽ സ്പോൺസർമാരുണ്ടാവും. പണത്തിന് ഒരുപഞ്ഞവുമുണ്ടാവില്ല. അങ്കം കുറിച്ചത് വിജയിക്കാനാവില്ല. ചിലരുടെ വഴിമുടക്കാനായിരിക്കും. അവരെ വിമതരെന്ന് ജനം വിളിക്കുമെങ്കിലും സ്വതന്ത്രൻ എന്ന് അവർ തിരുത്തിക്കൊണ്ടിരിക്കും. പാർട്ടി സ്ഥാനാർഥികളുടെ പേടിസ്വപ്നമാണ് ഇത്തരക്കാർ.
ഇത്തവണ വഴിമുടക്കികളായി ചിലർ റാന്നി, തിരുവല്ല മണ്ഡലങ്ങളിൽ തലപൊക്കിയിട്ടുണ്ട്. അത് കണ്ട് പാർട്ടി സ്ഥാനാർഥികൾ വിരണ്ടിട്ടുമുണ്ട്. മറ്റുമണ്ഡലങ്ങളിലും ഇത്തരക്കാർ ഉണ്ടാകുമോ എന്ന് അറിയാനിരിക്കുന്നേയുള്ളൂ. ഒറിജിനലേത്, വിമതനാര്, അപരനാര്, വെറും സ്വതന്ത്രനാര് എന്നെല്ലാം അറിഞ്ഞില്ലെങ്കിൽ വോട്ടുകുത്തുേമ്പാൾ ആളുമാറിപ്പോകും. പാരകളൊരുക്കുന്ന കെണിയിൽപെടാതെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നുള്ളവർ കുതിരവട്ടം പപ്പുവിെൻറ ഡയലോഗ് അറിഞ്ഞ് ഒരന്വേഷണം നടത്തി ഉറപ്പുവരുത്തുക, ആരാ ആളെന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.