പത്തനംതിട്ട: ബാറിൽനിന്ന് മദ്യപിച്ചശേഷം പുറത്തിറങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികൾ പത്തനംതിട്ട നഗരത്തിൽ തമ്മിലടിച്ചു. കത്തിക്കുത്തിൽ ബംഗാൾ സ്വദേശി ടിന്റു (26) എന്നയാൾക്ക് പരിക്കേറ്റു.ചെവിയിലും വയറിലും കാലിലും പരിക്കേറ്റ ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഏറ്റുമുട്ടലിൽ മറ്റ് മൂന്ന് പേർക്കും പരിക്കുണ്ട്. ഒരു ക്യാമ്പിൽ താമസിക്കുന്നവരാണ് തമ്മിലടിച്ചവരെല്ലാം. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ കണ്ണങ്കരയിലാണ് എട്ടോളം വരുന്ന തൊഴിലാളിൾ ഏറ്റുമുട്ടിയത്.
ഒരാളുടെ കൈയിൽ കത്തിയുമുണ്ടായിരുന്നു. മറ്റ് ചിലർ കൈയിൽ കിട്ടിയ വടികളും ഉപയോഗിച്ചു. പൊലീസെത്തിയപ്പോഴേക്കും പരിക്കേറ്റയാളും മറ്റൊരാളും ഒഴികെ എല്ലാവരും ഓടി കടന്നുകളഞ്ഞു. ഇവരെ കണ്ടെത്താൻ പരിശോധന നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.