അടൂർ: മെഴുവേലി കണ്ണൻകുളഞ്ഞിയിൽ 73കാരിയായ കൊച്ചുപെണ്ണിന് അഭയമൊരുക്കി ഇലവുംതിട്ട ജനമൈത്രി പൊലീസ്. കൊച്ചുപെണ്ണിന് അഞ്ച് മക്കളാണ്. മൂന്നുവർഷം മുമ്പ് ഭർത്താവ് രാമൻ മരിച്ചതോടെ റാന്നിയിൽ വാടകക്ക് താമസിക്കുന്ന കൂലിപ്പണി ചെയ്യുന്ന മൂത്തമകൻ രാജുവിെൻറ സംരക്ഷണയിലായിരുന്നു ഇവർ. ഇതിനിടെ ഹൃദ്രോഗിയായി മാറിയ രാജു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ശരീരത്തിെൻറ ഇടതുവശം ഭാഗികമായി തളർന്നിരുന്നു. വീട്ടുവാടകക്കും ചെലവിനുമായി ഭാര്യ വീട്ടുജോലിക്ക് പോവുകയാണ്. നിവൃത്തികേടുകൊണ്ട് അമ്മയെ നോക്കാൻ മറ്റ് സഹോദരങ്ങളോട് ഇയാൾ അഭ്യർഥിച്ചിരുന്നു. ഇവർ മുഖംതിരിച്ചതോടെ ഗത്യന്തരമില്ലാതെ രാജു അമ്മയുമായി സ്റ്റേഷനിൽ എത്തി. ജനമൈത്രി പൊലീസ് ഇവരുടെ മറ്റുമക്കളെ വിളിച്ച് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും എല്ലാവരും അമ്മയെ ഉപേക്ഷിച്ചു.
സബ് ഇൻസ്പെക്ടർ ടി.ജെ. ജയേഷ്, ജനമൈത്രി ബീറ്റ് ഓഫിസർ എസ്. അൻവർഷാ എന്നിവരുടെ നേതൃത്വത്തിൽ മെഴുവേലി പഞ്ചായത്ത് പ്രസിഡൻറ് പിങ്കി ശ്രീധറിെൻറയും ചെയർമാൻ അബ്ദുൽ അസീസിെൻറയും സാന്നിധ്യത്തിൽ കിടങ്ങന്നൂർ കരുണാലയം അമ്മവീട്ടിൽ ഈ അമ്മയെ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.