പത്തനംതിട്ട: കോവിഡ് ചികിത്സയെ സഹായിക്കുന്ന നൂതന സംവിധാനങ്ങളോടുകൂടിയ ജാൻസി റോബോട്ട് പത്തനംതിട്ട ജനറൽ ആശുപത്രിക്ക് കൈമാറി.
ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ വീണാ ജോർജ് എം.എൽ.എയും സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനുവും ചേർന്ന് ആർ.എം.ഒ ഡോ. ആശിഷ് മോഹൻ കുമാറിന് കൈമാറി. അഭിഭാഷകനായ ബി. അരുൺദാസാണ് റോബോട്ടിനെ സംഭാവനയായി നൽകിയത്.
ടെംപറേച്ചർ ഡിറ്റക്ഷൻ, യു.വി ലൈറ്റ് സാനിറ്റേഷൻ, വിഡിയോ കാളിങ്, ഫുഡ്, ഡ്രസ്, മെഡിസിൻ വിതരണം തുടങ്ങിയ കാര്യങ്ങളെല്ലാം വെർച്വൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ റോബോട്ടിനെ നിയന്ത്രിച്ച് ചെയ്യാൻ സാധിക്കും.
കൊച്ചി ആസ്ഥാനമായ ഏസ്റ്റർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് നിർമിച്ചത്. ഇത്തരം സൗകര്യങ്ങളോടുകൂടിയ ആദ്യ ഇന്ത്യൻ നിർമിത റോബോട്ടാണിത്.
ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർ വി.ആർ. ജോൺസൺ, ഡോ. ഗണേഷ്, ഏസ്റ്റർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ പി.വി. അരുൺ കുമാർ, ഡയറക്ടർ രതീഷ് രാമചന്ദ്രൻ ആചാരി, ടെക്നിക്കൽ ഹെഡുമാരായ ജയകൃഷ്ണൻ, പി.വി. ജിഷ്ണു എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.