പത്തനംതിട്ട: നഗരത്തിലെ 77 പച്ചക്കറി-പലവ്യഞ്ജന കടകളില്‍ സംയുക്ത സ്ക്വാഡ് നടത്തിയ പരിശോധനയില്‍ 13 കടകളില്‍ ക്രമക്കേട് കണ്ടെത്തി. ഇതോടൊപ്പം 13 മത്സ്യ വിതരണ സ്റ്റാളുകളില്‍ പരിശോധന നടത്തിയതില്‍ ഒമ്പതിടത്ത് ക്രമക്കേട് കണ്ടെത്തി. ഫുഡ് സേഫ്റ്റി വിഭാഗത്തിെൻറ മൂന്ന് കേസും ലീഗല്‍ മെട്രോളജി വിഭാഗത്തിെൻറ പത്തും സിവില്‍ സപ്ലൈസ് വിഭാഗത്തിെൻറ ഒമ്പതും ഉള്‍പ്പെടെ 22 കേസുകള്‍ക്ക് നോട്ടീസ് നല്കി. കലക്ടറുടെ മേല്‍നോട്ടത്തില്‍ സിവില്‍ സപ്ലൈസ്, റവന്യൂ, ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. പൊതുവിപണിയിലെ പൂഴ്ത്തിവെപ്പ്, വിലക്കയറ്റം എന്നിവ തടയുന്നതിെൻറ ഭാഗമായിട്ടായിരുന്നു പരിശോധന.
ജില്ല സപ്ലൈ ഓഫിസര്‍ സി.വി. മോഹന്‍കുമാര്‍ നേതൃത്വം നല്കി. ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളര് കെ.ആര്. വിപിന്‍, ഫുഡ് സേഫ്റ്റി അസി. കമീഷണറുടെ ചുമതലയുള്ള നീതു രവികുമാര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍മാരായ അയ്യൂബ് ഖാന്, ആര്. ഗണേഷ്, ആര്. അഭിമന്യു, ബി. മൃണാള്‍സെന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്. ആശ എന്നിവരും റേഷനിങ് ഇന്‍സ്പെക്ടര്‍മാരും ഫുഡ്സേഫ്റ്റി, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.