പത്തനംതിട്ട: കേരള മുസ്ലിം ജമാഅത്ത് ജില്ല വാർഷിക കൗൺസിൽ യോഗം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എസ്. നസീർ ഉദ്ഘാടനം ചെയ്തു. അഷ്റഫ് ഹാജി അലങ്കാർ അധ്യക്ഷത വഹിച്ചു. സി.ടി. ഹാശിം തങ്ങൾ കൗൺസിൽ നടപടികൾ നിയന്ത്രിച്ചു. അനസ് പുവാലം പറമ്പിൽ, മുഹമ്മദ് ഇസ്മായിൽ, സലാഹുദ്ദീൻ മദനി, സയ്യിദ് ബാഫഖ്റുദ്ദീൻ ബുഖാരി, റിജിൻ ഷാ കോന്നി, സുലൈമാൻ ഹാജി നിരണം എന്നിവർ സംസാരിച്ചു.
ജില്ല പ്രസിഡന്റായി അഷ്റഫ് ഹാജി അലങ്കാറിനെയും ജനറൽ സെക്രട്ടറിയായി മുഹമ്മദ് ഇസ്മായിലിനെയും ഫിനാൻസ് സെക്രട്ടറിയായി സി.എം. സുലൈമാൻ ഹാജിയെയും കൗൺസിൽ തെരഞ്ഞെടുത്തു. അബ്ദുൽ വഹാബ് മുസ്ലിയാർ കോട്ടാങ്ങൽ, മുഹമ്മദ് കുഞ്ഞ് കോന്നി, അത്തിൽ ഇസ്മായിൽ, ഷാജിമോൻ തൃക്കോമല (വൈ: പ്രസി), അബൂബക്കർ പാടം, കോയ മോൻ,സിയാദ് ഹുസൈൻ, ഹാരിസ് വെച്ചൂച്ചിറ, സിദ്ദീഖ് കോന്നി (സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ. സംസ്ഥാന കൗൺസിലറായി മുഹമ്മദ് സാബിർ മഖ്ദൂമിയെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.