അടൂർ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇവ തടയാൻ വനിത സ്റ്റേഷനുകൾ അനുവദിക്കണമെന്ന് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം.
ഇതിനായി എല്ലാ സബ് ഡിവിഷനുകളിലും പുതിയ തസ്തികകളും കെട്ടിടങ്ങളും അനുവദിക്കണം. നിലക്കൽ പൊലീസ് സ്റ്റേഷൻ സ്ഥിരം സ്റ്റേഷനായി നിലനിർത്തണം. സമ്മേളനത്തിൽ പൊലീസിനും പൊതുജനങ്ങൾക്കും ആവശ്യമായ 30 ഇനം കാര്യങ്ങളാണ് പ്രമേയമായി അവതരിപ്പിച്ചത്. പ്രതിനിധി സമ്മേളനം ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ ജില്ല പ്രസിഡന്റ് ബി.എസ്. ശ്രീജിത് അധ്യക്ഷത വഹിച്ചു.
ജില്ല കമ്മിറ്റി അംഗം പി.പി. മനോജ് കുമാർ പ്രമേയം അവതരിപ്പിച്ചു. ജില്ല സെക്രട്ടറി കെ.ബി. അജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അഡീഷനൽ എസ്.പി ആർ. പ്രദീപ്കുമാർ, അടൂർ ഡിവൈ.എസ്.പി ആർ. ജയരാജ്, തിരുവല്ല ഡിവൈ.എസ്.പി എസ്. ആഷാദ്, പ്രേംജി കെ. നായർ, വി. പ്രദീപ് എന്നിവർ പങ്കെടുത്തു.
പൊതുസമ്മേളനം കെ.യു. ജനീഷ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രമോദ് നാരായൺ എം.എൽ.എ, കെ. അനന്തഗോപൻ, അടൂർ നഗരസഭ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, എസ്. മനോജ് എന്നിവർ പങ്കെടുത്തു. സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.