കോന്നി: നഗരത്തിലെ തട്ടുകടകളും പൊരിക്കടകളും പ്രവർത്തിക്കുന്നത് മതിയായ സുരക്ഷയില്ലാതെ. നഗരത്തിലെ തട്ടുകടകൾ, പൊരിക്കടകൾ എന്നിവയുടെ പാചക വാതക സിലിണ്ടറുകൾ പലപ്പോഴും അടുപ്പിൽനിന്ന് തീപടരുന്ന വിധത്തിലാണ് കാണുന്നത്. കൂടാതെ വേനൽ ചൂട് കൂടിയാകുമ്പോൾ തീപിടിത്തത്തിനുള്ള സാധ്യത ഏറെയാണ്. ഇത്തരം കടകൾക്ക് യാതൊരു ലൈസൻസുകളോ സുരക്ഷാ മാനദണ്ഡങ്ങളോ ഇല്ല എന്നതും ശ്രദ്ധേയമാണ്.
വൈകീട്ട് പ്രവർത്തിക്കുന്ന തട്ടുകടകളാണ് ഇതിൽ ഏറെയും. മാത്രമല്ല കോന്നി സെൻട്രൽ ജങ്ഷനിൽ വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന സ്ഥലങ്ങളിലാണ് കടകൾ പ്രവർത്തിക്കുന്നത്. കോന്നി താലൂക്ക് വികസന സമിതി യോഗത്തിലും ഈ വിഷയം പലതവണ ചേർച്ച ചെയ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. കോന്നി ടാക്സി സ്റ്റാൻഡ്, സെൻട്രൽ ജങ്ഷൻ, മാരൂർ പാലം എന്നിവിടങ്ങളിലാണ് കൂടുതലും തട്ടുകടകൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം തട്ടുകടയിൽ തീപിടിത്തമുണ്ടാകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.