കോന്നി മെഡിക്കല്‍ കോളജി​െൻറ ആദ്യഘട്ടത്തി​െൻറയും ഒ.പി വിഭാഗത്തി​െൻറയും ഉദ്ഘാടന ചടങ്ങളില്‍ വിഡിയോ കോണ്‍ഫറന്‍സ് മുഖേന അധ്യക്ഷപ്രസംഗം നടത്തുന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജ

കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ്: രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്​ 351.72 കോടിയുടെ ഭരണാനുമതി –മന്ത്രി കെ.കെ. ശൈലജ

കോ​ന്നി: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ ര​ണ്ടാം​ഘ​ട്ട പ്ര​വ​ര്‍ത്ത​നം കി​ഫ്ബി മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി 351.72 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ന​ല്‍കി​യി​ട്ടു​െ​ണ്ട​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു.

ഇ​തി​നാ​യി 338.5 കോ​ടി​യു​ടെ പ്ര​പ്പോ​സ​ല്‍ കി​ഫ്ബി​ക്ക് ന​ല്‍കി​യി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഒ.​പി വി​ഭാ​ഗ​ത്തി​നു​ശേ​ഷം ഐ.​പി​യും അ​ക്കാ​ദ​മി​ക് ബ്ലോ​ക്കും സ്ഥാ​പി​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൂ​ര്‍ണ രീ​തി​യി​ല്‍ പൂ​ര്‍ത്തി​യാ​ക്കും.

ആ​ശു​പ​ത്രി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി ആ​വ​ശ്യ​മാ​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്​​ടി​ക്കു​ന്ന​തി​ന്​ ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 2012ല്‍ ​അ​നു​മ​തി ല​ഭി​ച്ച്​ നി​ര്‍മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും 2015ല്‍ ​പൂ​ര്‍ത്തി​യാ​ക്കി​ല്ല. നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ത​ട​സ്സം സൃ​ഷ്​​ടി​ച്ച​ത് പാ​റ നീ​ക്കു​ന്ന​താ​യി​രു​ന്നു. ഈ ​സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​ശേ​ഷം പാ​റ പ​ര​മാ​വ​ധി നീ​ക്കി​യാ​ണ്​ കോ​ള​ജി​െൻറ നി​ർ​മാ​ണ​പ്ര​വ​ര്‍ത്ത​നം വേ​ഗ​ത്തി​ലാ​ക്കി. സ​ര്‍ക്കാ​റി​െൻറ നി​ര​ന്ത​ര ഇ​ട​പെ​ട​ലി​െൻറ ഫ​ല​മാ​യാ​ണ്​ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സാ​ധ്യ​മാ​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി കെ.​രാ​ജു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​ല​ക്ട​ര്‍ പി.​ബി. നൂ​ഹ് റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു. മെ​ഡി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​എ. റം​ലാ​ബീ​വി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഗി​രി​ജ മ​ധു, ബീ​ന പ്ര​ഭ, അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍മാ​ന്‍ കോ​ന്നി വി​ജ​യ​കു​മാ​ര്‍, മെ​ഡി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍ ജോ​യ​ൻ​റ്​ ഡ​യ​റ​ക്ട​ർ ഡോ. ​ഹ​രി​കു​മാ​ര​ന്‍ നാ​യ​ര്‍, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ.​എ.​എ​ല്‍. ഷീ​ജ, എ​ൻ.​എ​ച്ച്.​എം ഡി.​പി.​എം ഡോ. ​എ​ബി സു​ഷ​ന്‍, സൂ​പ്ര​ണ്ട് ഡോ. ​എ​സ്. സ​ജി​ത് കു​മാ​ര്‍, പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​സി.​എ​സ്. വി​ക്ര​മ​ന്‍, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി കെ.​പി ഉ​ദ​യ​ഭാ​നു, സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി എ.​പി ജ​യ​ന്‍, സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ആ​ര്‍. ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, കെ.​എ​സ് ആ​ന്‍ഡ് സി.​ഇ.​ഡ​ബ്ല്യു.​ഡ​ബ്ല്യു.​എ​ഫ്.​ബി ചെ​യ​ര്‍മാ​ന്‍ കെ. ​അ​ന​ന്ത​ഗോ​പ​ന്‍, സം​സ്ഥാ​ന സ​ര്‍ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​നി​യ​ന്‍ അം​ഗം പി.​ജെ. അ​ജ​യ​കു​മാ​ര്‍, പ്ലാ​േ​ൻ​റ​ഷ​ന്‍ കോ​ര്‍പ​റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ പി.​ആ​ര്‍. ഗോ​പി​നാ​ഥ​ന്‍, കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എ​ന്‍.​എം രാ​ജു, എ​ൻ.​സി.​പി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ക​രി​മ്പ​നാ​ക്കു​ഴി ശ​ശി​ധ​ര​ന്‍ നാ​യ​ര്‍, ജ​ന​താ​ദ​ള്‍ എ​സ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​ല​ക്സ് ക​ണ്ണ​മ​ല, കോ​ണ്‍ഗ്ര​സ്-​എ​സ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മു​ണ്ട​യ്ക്ക​ല്‍ ശ്രീ​കു​മാ​ര്‍, കേ​ര​ള കോ​ണ്‍ഗ്ര​സ്- ബി ​ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സാ​ജു അ​ല​ക്സാ​ണ്ട​ര്‍, ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ള്‍ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ജോ ​എ​ണ്ണ​യ്ക്കാ​ട്, ഐ.​എ​ൻ.​എ​ല്‍ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ബി​ജു മു​സ്ത​ഫ, കേ​ര​ള കോ​ണ്‍ഗ്ര​സ് സ്‌​ക​റി​യ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ബാ​ബു പ​റ​യ​ത്ത് പാ​ട്ടി​ല്‍, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ രാ​ജു നെ​ടു​വ​മ്പു​റം, ബി.​ജെ.​പി ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​എ. സൂ​ര​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.