കോന്നി മെഡിക്കല്‍ കോളജ്: രണ്ടാംഘട്ട പ്രവര്‍ത്തനത്തിന് 351.72 കോടിയുടെ ഭരണാനുമതി –മന്ത്രി കെ.കെ. ശൈലജ
text_fieldsകോന്നി: മെഡിക്കല്‍ കോളജ് ആശുപത്രിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനം കിഫ്ബി മുഖേന നടപ്പാക്കുന്നതിനായി 351.72 കോടിയുടെ ഭരണാനുമതി നല്‍കിയിട്ടുെണ്ടന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
ഇതിനായി 338.5 കോടിയുടെ പ്രപ്പോസല്‍ കിഫ്ബിക്ക് നല്‍കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു മന്ത്രി. ഒ.പി വിഭാഗത്തിനുശേഷം ഐ.പിയും അക്കാദമിക് ബ്ലോക്കും സ്ഥാപിച്ച് മെഡിക്കല്‍ കോളജ് പൂര്‍ണ രീതിയില്‍ പൂര്‍ത്തിയാക്കും.
ആശുപത്രിയുടെ സുഗമമായ നടത്തിപ്പിനായി ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. 2012ല്‍ അനുമതി ലഭിച്ച് നിര്‍മാണം ആരംഭിച്ചെങ്കിലും 2015ല്‍ പൂര്‍ത്തിയാക്കില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചത് പാറ നീക്കുന്നതായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാറ പരമാവധി നീക്കിയാണ് കോളജിെൻറ നിർമാണപ്രവര്‍ത്തനം വേഗത്തിലാക്കി. സര്‍ക്കാറിെൻറ നിരന്തര ഇടപെടലിെൻറ ഫലമായാണ് മെഡിക്കല്‍ കോളജ് സാധ്യമായതെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ.രാജു മുഖ്യ പ്രഭാഷണം നടത്തി.
കലക്ടര്‍ പി.ബി. നൂഹ് റിപ്പോർട്ട് അവതരിപ്പിച്ചു. മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ ഗിരിജ മധു, ബീന പ്രഭ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് കോന്നി വിജയകുമാര്‍, മെഡിക്കല്‍ എജുക്കേഷന്‍ ജോയൻറ് ഡയറക്ടർ ഡോ. ഹരികുമാരന്‍ നായര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.എല്‍. ഷീജ, എൻ.എച്ച്.എം ഡി.പി.എം ഡോ. എബി സുഷന്‍, സൂപ്രണ്ട് ഡോ. എസ്. സജിത് കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. സി.എസ്. വിക്രമന്, സി.പി.എം ജില്ല സെക്രട്ടറി കെ.പി ഉദയഭാനു, സി.പി.ഐ ജില്ല സെക്രട്ടറി എ.പി ജയന്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം ആര്. ഉണ്ണികൃഷ്ണപിള്ള, കെ.എസ് ആന്‍ഡ് സി.ഇ.ഡബ്ല്യു.ഡബ്ല്യു.എഫ്.ബി ചെയര്മാന് കെ. അനന്തഗോപന്‍, സംസ്ഥാന സര്‍ക്കിള്‍ സഹകരണ യൂനിയന്‍ അംഗം പി.ജെ. അജയകുമാര്‍, പ്ലാേൻറഷന്‍ കോര്പറേഷന് ഡയറക്ടര്‍ പി.ആര്. ഗോപിനാഥന്, കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡൻറ് എന്‍.എം രാജു, എൻ.സി.പി ജില്ല പ്രസിഡൻറ് കരിമ്പനാക്കുഴി ശശിധരന് നായര്‍, ജനതാദള്‍ എസ് ജില്ല പ്രസിഡൻറ് അലക്സ് കണ്ണമല, കോണ്‍ഗ്രസ്-എസ് ജില്ല പ്രസിഡൻറ് മുണ്ടയ്ക്കല്‍ ശ്രീകുമാര്‍, കേരള കോണ്‍ഗ്രസ്- ബി ജില്ല പ്രസിഡൻറ് സാജു അലക്സാണ്ടര്‍, ലോക് താന്ത്രിക് ജനതാദള്‍ ജില്ല പ്രസിഡൻറ് ജോ എണ്ണയ്ക്കാട്, ഐ.എൻ.എല്‍ ജില്ല പ്രസിഡൻറ് ബിജു മുസ്തഫ, കേരള കോണ്‍ഗ്രസ് സ്കറിയ ജില്ല പ്രസിഡൻറ് ബാബു പറയത്ത് പാട്ടില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് രാജു നെടുവമ്പുറം, ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി വി.എ. സൂരജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.