കോന്നി: സ്വന്തം ഭൂമിക്ക് വ്യാജരേഖ ചമച്ച് ബാങ്കിൽനിന്ന് വായ്പ എടുക്കാൻ ശ്രമിച്ച സംഭവത്തിൽ ദമ്പതികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വി. കോട്ടയം പൂവണവിളയിൽ ജോൺസി ഡാനിയേൽ, ഭാര്യ മിനി ഡാനിയേൽ എന്നിവരാണ് വ്യാജ രേഖ ചമച്ച് വായ്പ എടുക്കുവാൻ ശ്രമിച്ചത്.
ജോൺസിയുടെ പേരിലുള്ള 43 സെൻറ് സ്ഥലത്തിെൻറയും ഭാര്യ മിനിയുടെ പേരിലുള്ള 18 സെൻറ് സ്ഥലത്തിെൻറയും വ്യാജ രേഖയാണ് ഇവർ നിർമിച്ചത്. ഇതിനായി വി. കോട്ടയം വില്ലേജ് ഓഫിസറുടെ ഡിജിറ്റൽ സീലും വ്യാജമായി നിർമിച്ചു. ബാങ്ക് ഓഫ് ഇന്ത്യയുടെ പത്തനംതിട്ട ശാഖയിൽനിന്നുമാണ് വായ്പ എടുക്കുവാൻ ശ്രമിച്ചത്.എന്നാൽ, രേഖകളിൽ സംശയം തോന്നിയ ബാങ്ക് അധികൃതർ വില്ലേജ് ഓഫിസറെ വിവരം അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.