കോന്നി: തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ സ്വദേശി അംബികക്ക് വീട്ടിലേക്ക് കയറാൻ ഇനി വീഴുമോ എന്ന ഭയം വേണ്ട. വർഷങ്ങളായി വീട്ടിലേക്ക് കയറാൻ വഴി ഇല്ലാതിരുന്ന ഇവർക്ക് എലിമുള്ളുംപ്ലാക്കൽ ഐ.എച്ച്.ആർ.ഡി കോളജ് എൻ.എസ്.എസ് യൂനിറ്റ് വിദ്യാർഥികൾ വഴി നിർമിച്ചുനൽകി. പ്ലാവിനാകുഴി പുത്തൻവീട്ടിൽ ഇ.കെ. അംബികയും പെൺമക്കളും ഭർത്താവിന്റെ സഹോദരിയുമാണ് ഇവിടെ താമസം.
ആമ വാതത്തിന്റെ അസുഖമുള്ളതിനാൽ ഉയർന്ന സ്ഥലത്ത് നിർമിച്ച വീട്ടിലേക്ക് കയറാൻ ഇവർ ഏറെ ബുദ്ധിമുട്ടിയിരുന്നു. സ്ത്രീകൾ മാത്രമുള്ള വീടായതിനാലും സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാലും വഴി നിർമിക്കാൻ സാധിക്കാതെവന്ന അവസ്ഥയിലാണ് വിദ്യാർഥികൾ തുണയായത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സൂര്യ എസ്. സന്തോഷിന്റെ നേതൃത്വത്തിൽ 21 വിദ്യാർഥികൾ നിർമാണപ്രവർത്തനങ്ങളിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.