കോന്നി: ക്രിസ്മസ് അവധിയെ തുടര്‍ന്ന് കോന്നിയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വന്‍തിരക്ക്. കോന്നി ഇക്കോടൂറിസം സെൻററിലും തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും ഗവി ടൂര്‍ പാക്കേജിലും സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്ത്.
181 കുട്ടവഞ്ചി സവാരികള്‍ ക്രിസ്മസ് ദിനത്തില്‍ അടവിയില്‍ നടന്നു. 90,500 ക്രിസ്മസ് ദിനത്തിലെ മാത്രം വരുമാനം. കല്ലാറ്റിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ ഹ്രസ്വദൂര സവാരികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.
എങ്കിലും കേരളത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് കല്ലാറ്റിലൂടെയുള്ള കുട്ടവഞ്ചി സവാരി ആസ്വദിക്കുവാന്‍ നിരവധി ആളുകളാണ് എത്തിയത്.
അടവിയില്‍ എത്തിയ സഞ്ചാരികള്‍ മണ്ണീറ വെള്ളച്ചാട്ടത്തിലും സന്ദര്‍ശനം നടത്തിയാണ് മടങ്ങിയത്.
അടവിയില്‍ കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കടവില്‍ മണല്‍ നിറഞ്ഞതുമൂലം വള്ളം ഇറക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതിനാല്‍ ഇതും നീക്കം ചെയ്തിരുന്നു. കോന്നി ആനത്താവളത്തിലും ക്രിസ്മസ് ദിനത്തില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. കുടുംബസമേതം ആനത്താവളവും അടവിയും സന്ദര്‍ശിക്കുവാന്‍ എത്തിയവരായിരുന്നു ഏറെയും. ആനത്താവളത്തിലെ മ്യൂസിയത്തിലും തിരക്ക് അനുവപ്പെട്ടു. പൊതു അവധിയായിരുന്നതിനാല്‍ വിദ്യാഥികളും ഒട്ടേറെപ്പേര്‍ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.