കോന്നി: ഇക്കോ ടൂറിസം കേന്ദ്രത്തിൽ നടപ്പാക്കിയ ഓൺലൈൻ രീതിയിൽ മാത്രം പണം അടക്കുന്ന സംവിധാനം അവസാനിപ്പിക്കണമെന്ന് കോന്നി ഇക്കോ ടൂറിസം വർക്കേഴ്സ് അസോസിയേഷൻ (എ.ഐ.ടി.യു.സി) പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സാധാരണ ആളുകൾക്ക് ഗൂഗിൾ പേ, ഫോൺ പേ സംവിധാനങ്ങൾ ഉപയോഗിക്കാൻ അറിയില്ല. ഇതുമൂലം നിരവധി ആളുകളാണ് ബുദ്ധിമുട്ടിലാകുന്നത്. ഈ സംവിധാനം നടപ്പാക്കിയത് അറിയാതെ ഇക്കോടൂറിസം സെന്ററിൽ എത്തിയ വിനോദ സഞ്ചാരികളിൽ നിരവധി പേർ ഓൺലൈൻ വഴി പണമടക്കാൻ സാധിക്കാതെ തിരികെ മടങ്ങേണ്ടി വന്നു. ഓൺലൈൻ പണമിടപാടിനോട് ഒപ്പം തന്നെ സാധാരണ രീതിയിലുള്ള പണമിടപാടുകൾ നടപ്പാക്കണമെന്ന് കോന്നി ഇക്കോടൂറിസം വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി.ആർ ഗോപിനാഥൻ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം വനംവകുപ്പ് ഡിവിഷൻ ഓഫിസിന് മുന്നിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും പി.ആർ. ഗോപിനാഥൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.