കോന്നി: അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോന്നി പെരിഞ്ഞൊട്ടക്കൽ സി.എഫ്.ആർ.ഡി കോളജിലെ വിദ്യാർഥികൾ അഡ്മിനിസ്ട്രേറ്റീവ് ഓഫിസ് ഉപരോധിച്ചു.
കഴിഞ്ഞ ഒമ്പത് മാസമായി കോളജിൽ മൈക്രോ ബയോളജി ഉൾപ്പെടെ പഠിപ്പിക്കാൻ അധ്യാപകർ ഇല്ലാത്ത അവസ്ഥയാണ്. ഈ അധ്യയന വർഷം ആരംഭിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും നിയമനം നടന്നിട്ടില്ല. ഇത് സംബന്ധിച്ച് കോളേജ് വിദ്യാർഥികൾ അന്വേഷിച്ചപ്പോൾ അപേക്ഷിച്ച മതിയായ യോഗ്യത ഉള്ളവരിൽ നിന്ന് ഇന്റർവ്യൂ നടത്താതെ മറ്റ് ചിലരെ ഇന്റർവ്യൂ ചെയ്യുകയും ഇത് സംബന്ധിച്ച വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധ മറുപടി നൽകുകയുമാണ് ചെയ്തത്. ഒരു വർഷമായി പ്രിൻസിപ്പലും ഇല്ല.
139 കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിൽ ആവശ്യമായ ഫർണീച്ചർ പോലും ഇല്ല. കോളജ് ഹോസ്റ്റലും ഇല്ല. 6000 രൂപയോളം വാടക നൽകി സ്വകാര്യ ഹോസ്റ്റലുകളിലാണ് വിദ്യാർഥികൾ താമസിക്കുന്നത്. ഈ വിഷയങ്ങൾ ഉന്നയിച്ച് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിക്കും പരാതി നൽകിയിരുന്നു. ഈ വിഷയങ്ങളിൽ നടപടി ഉണ്ടാകും വരെ സമരം അനിശ്ചിതമായി മുന്നോട്ട് കൊണ്ടുപോകാനാണ് വിദ്യാർഥികളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.