കോന്നി (പത്തനംതിട്ട): കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡായ കുളത്തുമണ്ണിലെ അംഗം മനു എത്തുന്നത് കുതിരപ്പുറത്ത്. വാർഡിലെ കാര്യങ്ങൾക്കെല്ലാം മനു സ്വന്തം കുതിരപ്പുറത്ത് എത്തും.
ബി.ജെ.പി സ്ഥാനാർഥിയായി ജയിച്ച മനു മെംബർ ആകുന്നതിനുമുമ്പേ പ്രദേശത്തെ തെരുവുവിളക്കുകളിലെ ബൾബുകൾ മാറ്റിസ്ഥാപിക്കുന്ന ജോലിയും ചെയ്യുന്നുണ്ട്. 15 വർഷമായി മനു ഈ ജോലി തുടരുന്നു. 13 വർഷം പത്തനംതിട്ട നഗരസഭയിലും മനു ഇതേ ജോലി ചെയ്തിരുന്നു.
കലഞ്ഞൂർ പഞ്ചായത്തിൽ 100 ബൾബ് മാത്രമാണ് മാറ്റിസ്ഥാപിക്കാൻ മനുവിന് നൽകുന്നത്. എന്നാൽ, പോത്തുപാറ, അഞ്ചുമുക്ക്, വാകപ്പാറ, കുളത്തുമൺ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശത്തെ ബൾബുകൾ മാറാൻ 350 എണ്ണം വേണ്ടി വരും.
ഇതിനുള്ള പണം തനിക്ക് കിട്ടുന്ന ഓണറേറിയത്തിൽനിന്നുമാണ് കണ്ടെത്തുന്നതെന്നും മനു പറയുന്നു. കൂടാതെ, ഓണറേറിയത്തിൽ കിട്ടുന്ന പണം മുഴുവൻ സ്വന്തം പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങൾക്കാണ് ചെലവാക്കുന്നത്. പന്തൽ ഡെക്കറേഷൻ ജോലിയും മനുവിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.