കോട്ടാങ്ങൽ പഞ്ചായത്ത്: ബി.ജെ.പിയുടെ അവിശ്വാസം നാലാം തവണയും പരാജയപ്പെട്ടു

മ​ല്ല​പ്പ​ള്ളി: കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ് പ്ര​സി​ഡ​ന്റ് ബി​നു ജോ​സ​ഫി​നെ​തി​രെ ബി.​ജെ.​പി ന​ൽ​കി​യ അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ട്ടു. ക്വോ​റം ഇ​ല്ലാ​ത്ത​തി​നാ​ൽ അ​വി​ശ്വാ​സ​പ്ര​മേ​യ നോ​ട്ടീ​സ് ച​ർ​ച്ച​ക്കെ​ടു​ത്തി​ല്ല.അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ ബി.​ജെ.​പി അം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് ച​ർ​ച്ച​ക്കെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​യി​രു​ന്നു അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ ച​ർ​ച്ച.

എ​ന്നാ​ൽ, എ​ൽ.​ഡി.​എ​ഫ്​ അം​ഗ​ങ്ങ​ളും യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ളും എ​സ്.​ഡി.​പി.​ഐ​യും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​തെ വി​ട്ടു​നി​ന്നു. ഇ​തോ​ടെ ക്വോ​റം ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ര​ണാ​ധി​കാ​രി​യാ​യ മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ല​ക്ഷ്മി ദാ​സ് അ​വി​ശ്വാ​സം ച​ർ​ച്ച​ക്കെ​ടു​ക്കാ​തെ പി​രി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി നാ​ലാം​ത​വ​ണ​യാ​ണ് ബി.​ജെ.​പി എ​ൽ.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കു​ന്ന​ത്. അ​തേ​സ​മ​യം, വൈ​സ് പ്ര​സി​ഡ​ന്റ് ജ​മീ​ല ബീ​വി​ക്കെ​തി​രാ​യ അ​വി​ശ്വാ​സ ച​ർ​ച്ച ചെ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും.

13 അം​ഗ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ ഒ​രു മു​ന്ന​ണി​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ൽ ആ​റു​മാ​സം കൂ​ടു​മ്പോ​ൾ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കു​ന്ന​ത് പ​തി​വാ​കു​ക​യാ​ണ്. ക​ക്ഷി​നി​ല: എ​ൽ.​ഡി.​എ​ഫ് -അ​ഞ്ച്, ബി.​ജെ.​പി- അ​ഞ്ച്, യു.​ഡി എ​ഫ് -ര​ണ്ട്, എ​സ്.​ഡി.​പി.​ഐ-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ്.

Tags:    
News Summary - Kotangal Panchayath: BJP's no-confidence motion failed for the fourth time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.