പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത മേ​ൽ​പ്പാ​ലം

എ​ന്ന്​ പൂ​ർ​ത്തി​യാ​കു​മെ​ന്ന്​ ആ​ർ​ക്കും നി​ശ്ച​യ​മി​ല്ല; വ​ലി​ച്ചു​നീ​ട്ടി പാ​ലം പ​ണി....

പ​ത്ത​നം​തി​ട്ട: ജി​ല്ല ആ​സ്ഥാ​ന​ത്തി​ന്‍റെ സ്വ​പ്​​ന​മാ​യ മേ​ൽ​പ്പാ​ല നി​ർ​മാ​ണം എ​ന്ന്​ പൂ​ർ​ത്തി​യാ​കു​മെ​ന്ന്​ ആ​ർ​ക്കും നി​ശ്ച​യ​മി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന അ​ബാ​ൻ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ന്റെ കാ​ലാ​വ​ധി വീ​ണ്ടും നീ​ട്ടി.

നി​ർ​മാ​ണ കാ​ലാ​വ​ധി പി​ഴ കൂ​ടാ​തെ ന​ട​ത്താ​ൻ ഒ​ക്ടോ​ബ​ർ 31 വ​രെ​യാ​ണ് നീ​ട്ടി​ന​ൽ​കി​യ​ത്. 2022 മാ​ർ​ച്ചി​ൽ 18 മാ​സ​മെ​ന്ന കാ​ലാ​വ​ധി​യി​ൽ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് മേ​ൽ​പ്പാ​ല നി​ർ​മാ​ണ ചു​മ​ത​ല ക​രാ​റു​കാ​ര​ന്​ കൈ​മാ​റി​യ​ത്. എ​ന്നാ​ൽ തൊ​ഴി​ലാ​ളി ദൗ​ർ​ല​ഭ്യം അ​ട​ക്കം പ​ല കാ​ര​ണ​ങ്ങ​ളാ​ൽ പ​ദ്ധ​തി പ​ല​ത​വ​ണ മു​ട​ങ്ങി.

2023 ഡി​സം​ബ​റി​ൽ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി വീ​ണ ജോ​ർ​ജ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. സ​മ​യ​ബ​ന്ധി​ത​മാ​യി പ​ണി പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ പി​ന്നീ​ട് 2024 മാ​ർ​ച്ച് വ​രെ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പ​കു​തി പ​ണി​ക​ൾ പോ​ലും ഈ ​കാ​ല​യ​ള​വി​ലും പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

പി​ന്നീ​ട് പി​ഴ കൂ​ടാ​തെ പ​കു​തി​യി​ല​ധി​കം പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് വീ​ണ്ടും കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ സ​ർ​ക്കാ​ർ അ​നു​മ​തി തേ​ടി​യി​രു​ന്നു. പ​ദ്ധ​തി പൂ​ർ​ത്തി​ക​ര​ണ കാ​ലാ​വ​ധി 2025 മാ​ർ​ച്ച് 31 വ​രെ ദീ​ർ​ഘി​പ്പി​ക്കാ​ൻ കെ.​എ​ഫ്.​ആ​ർ.​ബി, പി.​എം.​യു പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ സ​ർ​ക്കാ​റി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​തേ​തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ഒ​ക്ടോ​ബ​ർ 31 വ​രെ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​യ​ത്.

നാ​ളെ നാ​ളെ നീ​ളെ നീ​ളെ...

നി​ല​വി​ൽ പാ​ല​ത്തി​ന്റെ മു​ഴു​വ​ൻ സ്ലാ​ബു​ക​ൾ പോ​ലും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. ഈ ​അ​വ​സ്ഥ​യി​ൽ ഇ​നി​യും പ​ദ്ധ​തി​ക്കാ​യി കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കേ​ണ്ടി വ​രും. മേ​ൽ​പ്പാ​ല​ത്തി​ന്റെ പ​ണി​ക​ൾ തു​ട​ങ്ങി​യാ​ൽ കു​റ​ഞ്ഞ​ത് ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ മു​ട​ങ്ങു​ന്ന​ത് പ​തി​വാ​യി​രു​ന്നു. മു​ട​ങ്ങി​യ പ​ണി പി​ന്നെ അ​ഞ്ച്, ആ​റ് മാ​സ​ങ്ങ​ൾ​ക്ക്​ ശേ​ഷം മാ​ത്ര​മേ ആ​രം​ഭി​ക്കൂ.

പ്ര​ധാ​ന​മാ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വും, തൊ​ഴി​ലാ​ളി​ക​ളും ക​രാ​റു​കാ​രും ത​മ്മി​ലെ പ്ര​ശ്ന​ങ്ങ​ളു​മാ​യി​രു​ന്നു പ്ര​തി​സ​ന്ധി. ത​മി​ഴ്നാ​ട്ടി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ന്നെ​ന്ന് പ്ര​ചാ​ര​ണം വ​ന്ന​തോ​ടെ തെ​ഴി​ലാ​ളി​ക​ൾ ഉ​ത്ത​രേ​ന്ത്യ​ൻ സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​യ​താ​യി​രു​ന്നു ഇ​ട​ക്ക് പ​ണി​ക​ൾ മു​ട​ക്കി​യ​ത്. അ​സം, ഒ​ഡി​ഷ, എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു കൂ​ടു​ത​ലും. ഇ​വ​ർ തി​രി​ച്ചു​വ​രാ​ൻ താ​മ​സി​ച്ച​തി​നെ തു​ട​ർ​ന്ന് പു​തി​യ തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ച്ച് പ​ണി​ക​ൾ തു​ട​ങ്ങാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​തി​നും കാ​ല​താ​മ​സ​മു​ണ്ടാ​യി.​പി​ന്നീ​ട് കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന്​ പു​തി​യ തൊ​ഴി​ലാ​ളി സം​ഘം എ​ത്തി​യ​തോ​ടെ​യാ​ണ് നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ച​ത്.

50 കോ​ടി​യു​ടെ പാ​ലം

കി​ഫ്ബി​യി​ൽ നി​ന്ന്​ 50 കോ​ടി രൂ​പ​യാ​ണ്​ അ​ബാ​ൻ മേ​ൽ​പ്പാ​ല​ത്തി​നാ​യി മാ​റ്റി​വെ​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​നാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല. സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്റി​ന​ടു​ത്തു​ള്ള പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്തു​നി​ന്ന് തു​ട​ങ്ങി മൂ​ത്തൂ​റ്റ് ആ​ശു​പ​ത്രി ഭാ​ഗം വ​രെ​യാ​ണ് മേ​ൽ​പ്പാ​ലം വ​രു​ന്ന​ത്.

പാ​ലം പ​ണി കാ​ര​ണം ന​ഗ​ര​ത്തി​ലെ ത​ന്നെ തി​ര​ക്കേ​റി​യ അ​ബാ​ൻ ജ​ങ്ഷ​നും സ​മീ​പ​റോ​ഡു​ക​ളു​മൊ​ക്കെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ലും, പൊ​ടി​ശ​ല്യ​ത്താ​ലും വ​ർ​ഷ​ങ്ങ​ളാ​യി വ​ല​യു​ക​യാ​ണ്. സ​ർ​വി​സ് റോ​ഡി​ന്റെ പ​ണി​ക​ളും ഇ​ഴ​ഞ്ഞാ​ണ് നീ​ങ്ങു​ന്ന​ത്.

Tags:    
News Summary - Pathanamthitta flyover construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.