പത്തനംതിട്ട: മഴക്കാലത്ത് ഗവിയിലെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ യാത്രകൾ ഒരുക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. ഗവിയുടെയും പരുന്തുംപാറയുടെയും സൗന്ദര്യം ആസ്വദിച്ചു യാത്രചെയ്യാൻ ജില്ലയുടെ വിവിധ യൂനിറ്റുകളിൽനിന്നും ഈമാസം ഇരുപതിലധികം സർവിസാണ് ക്രമീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച കെ.എസ്.ആർ.ടി.സിയുടെ ഗവി പാക്കേജ് ഏറെ ജനപ്രിയമായതോയാണ് കൂടുതൽ ട്രിപ്പുകൾ ഏർപ്പെടുത്തുന്നത്. അഞ്ഞൂറിനടുത്ത് ട്രിപ്പുകൾ ഇതിനകം നടന്നിട്ടുണ്ട്.
(ഡിപ്പോ, തീയതി)
പത്തനംതിട്ട ഡിപ്പോ: 5, 9, 13, 17, 21, 24, 28. തിരുവല്ല: 7, 11,16, 22. അടൂർ: 6, 19, 27. റാന്നി: 7, 20, 30. പന്തളം: 14, 25.
10ന് പൊന്മുടി, 11ന് ആഴിമല, 24ന് മൂന്നാർ, 18ന് മലക്കപ്പാറ, 25ന് ഇടുക്കി ജംഗിൾ സഫാരി.
വിശദ വിവരങ്ങൾക്ക്: ജില്ല കോഓഡിനേറ്റർ -9744348037, പത്തനംതിട്ട -9495752710, 9995332599.
തിരുവല്ല -9744348037, 9074035832. അടൂർ -7012720873, 9207014930. റാന്നി -9207014930,പന്തളം -9447450767.
ഈമാസം കൊട്ടിയൂർ, പറശ്ശനിക്കടവ്, തിരുനെല്ലി എന്നീ ക്ഷേത്രങ്ങൾ ചേർത്ത പത്തനംതിട്ട, അടൂർ, തിരുവല്ല യൂനിറ്റുകളിൽനിന്നും തീർഥാടന യാത്രകളും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.