കോഴഞ്ചേരി: കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണം പിടിച്ചു. നേരത്തേ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് അംഗം ഉണ്ണി പ്ലാച്ചേരി പിന്തുണച്ചതോടെ യു.ഡി.എഫ് ഭരണസമിതി പുറത്തായിരുന്നു.
ഇതോടെ ജില്ലയിൽ കൈവശമുണ്ടായിരുന്ന അവസാന ബ്ലോക്ക് പഞ്ചായത്ത് ഭരണവും യു.ഡി.എഫിന് നഷ്ടമായി. വ്യാഴാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ശോശാമ്മ ജോസഫ് മുൻ പ്രസിഡന്റ് ജിജി ജോൺ മാത്യുവിനെ ആറിനെതിരെ ഏഴ് വോട്ടിന് പരാജയപ്പെടുത്തി. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിട്ട ഉണ്ണി പ്ലാച്ചേരി എൽ.ഡി.എഫ് സ്ഥാനാർഥിയായി വിജയിച്ചു.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്ത് സെക്രട്ടറി വരണാധികാരിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.