ജനവാസമേഖലയിൽ പുലി ഇറങ്ങി വളർത്തുനായയെ കൊന്നു

വടശേരിക്കര: മീൻകുഴിയിൽ ജനവാസമേഖലയിൽ പുലി ഇറങ്ങി നായയെ കൊന്നു. വടക്കേക്കര ചരിവുപാറക്കൽ ശശിയുടെ വീട്ടിലെ രണ്ട് വളർത്തുനായ്ക്കളിൽ ഒരെണ്ണത്തിനെയാണ് കൊന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. വീട്ടുമുറ്റത്ത് കിടന്നിരുന്ന രണ്ടു വളർത്തുനായയിൽ ഒന്നിനെയാണ് കൊന്നത്.

ഇതിനു ശേഷം സമീപത്തെ പൊന്താ ക്കാട്ടിലൂടെ നായയെ വലിച്ചുകൊണ്ടു പോയി. ശശിയുടെ വീട്ടുമുറ്റത്ത് പട്ടി കരയുന്ന ശബ്ദം കേട്ട് വീട്ടുകാർ നോക്കുമ്പോഴാണ് പട്ടിയെ പുലി കൊന്നത്​ കാണുന്നത്. രണ്ടാഴ്ച മുമ്പ് ഈ മേഖലയിൽ തടത്തിൽ ടി.എം തോമസി​െൻറ വീട്ടിലെ വളർത്തുനായയെയും പുലി കൊന്നിരുന്നു. അന്നു ശശിയുടെ വീട്ടുമുറ്റത്തു കൂടി പോയ പുലി മുറ്റത്തു കിടന്ന വളർത്തുനായയെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. മീൻകുഴി വടക്കേകര ഭാഗത്ത് വനത്തിനോടു ചേർന്നാണ് ഇവർ താമസിക്കുന്നത്. ഈ മേഖലയിൽ അമ്പതോളം കുടുംബങ്ങൾ ഉണ്ട്.

പുലിയെ നിരീക്ഷിക്കാൻ വനപാലകർ  ക്യാമറകൾ സ്ഥാപിക്കുന്നു

സംഭവം അറിഞ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും ഡപ്യൂട്ടി റെയ്ഞ്ചർ കെ സുനിലിൻ്റ നേതൃത്വത്തിലുള്ള വനപാലകർ സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വീട്ടുമുറ്റത്ത് പുലിയുടെ കാൽപ്പാടുകൾ സ്ഥിതീകരിച്ചു. ഈ വനമേഖലയോടു ചേർന്നുള്ള വനമാണ് കുളങ്ങരവാലി, കുന്നം വനമേഖല. ജനവാസ മേഖലയായ ഇവിടെ നിരവധിയാളുകൾ താമസിക്കുന്ന പ്രദേശമാണ്. ഒരിടവേളയ്ക്കു ശേഷം വീണ്ടും പുലിയുടെ സാന്നിധ്യം പ്രദേശവാസികളെയാകെ ഭീതിയിലാക്കിയിരിക്കുകയാണ്. മേഖലയിൽ പുലിയുടെ സാന്നിധ്യം ഉണ്ടന്ന് മനസ്സിലാക്കി വനപാലകർ അടിയന്തിരമായി ഈ പ്രദേശത്ത് പുലികൂടു സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ പുലിയെ നിരീക്ഷിക്കാൻ വനപാലകർ സ്ഥലത്ത് രണ്ട് ക്യാമറകൾ സ്ഥാപിച്ചു.

Tags:    
News Summary - leopard landed in the populated area and killed the pet dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.