മല്ലപ്പള്ളി: കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്കായി വീണ്ടും സാമൂഹികാഘാത പഠനം നടത്താൻ ഉത്തരവ് നൽകിയ സർക്കാർ നടപടിക്കെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രഖ്യാപിച്ച കിടപ്പാട സംരക്ഷണ വാരാചരണം തുടങ്ങി.
ഏഴുവരെ നീളുന്ന പരിപാടിയുടെ ജില്ലതല ഉദ്ഘാടനം കുന്നന്താനം നടയ്ക്കൽ ജങ്ഷനിൽ കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി നിർവഹിച്ചു.
പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാനുൾപ്പെടെ നിയമ പിൻബലം ഇല്ലെന്നും പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള സർക്കാർ നീക്കം ജനങ്ങളോടും നിയമവാഴ്ചയോടുമുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. സമിതി ജില്ല കൺവീനർ മുരുകേഷ് നടയ്ക്കൽ അധ്യക്ഷത വഹിച്ചു.
കോട്ടയം ജില്ല കൺവീനർ ബാബു കുട്ടൻചിറ, റോസിലിൻ ഫിലിപ്, അഖിൽ ഓമനക്കുട്ടൻ, വി.ജെ. റെജി, ടി.എസ്. എബ്രഹാം, ജോസഫ് വെള്ളിയാകുന്നത്ത്, റിജോ മാമൻ, സുരേഷ് സ്രാമ്പിക്കൽ, സി.എം. എബ്രഹാം, ജയിംസ് കാക്കനാട്ടിൽ, രാധ നായർ, ടി.എം. മാത്യു, രാധാമണി എന്നിവർ സംസാരിച്ചു. ബുധനാഴ്ച മുതൽ ജില്ലയിലെ വിവിധ പ്രാദേശിക യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പരിപാടികൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.