അ​ഞ്ചാ​നി​ൽ വെ​ള്ള​ച്ചാ​ട്ടം

സഞ്ചാരികളെ ആകർഷിച്ച് അഞ്ചാനിൽ വെള്ളച്ചാട്ടം

മല്ലപ്പള്ളി: എഴുമറ്റൂർ കാരമലയുടെ അടിവാരത്തുനിന്ന് ഉദ്ഭവിക്കുന്ന ഏഴ് നീർച്ചാലുകൾ സംയോജിക്കുന്ന അഞ്ചാനിൽ വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുന്നു. 70 അടിയോളം ഉയരത്തിൽനിന്ന് വെള്ളം താഴേക്ക് പതിക്കുന്ന കാഴ്ച നയന മനോഹരമാണ്.

വർഷത്തിൽ അഞ്ചുമാസം വരെ നീളുന്നതാണ് ഇതുവഴിയുള്ള തെളിനീർ പ്രവാഹം. വാളക്കുഴിത്തോട്ടിൽ പതിക്കുന്ന വെള്ളം ഒഴുകി വെണ്ണിക്കുളം വഴി കോമളത്ത് മണിമലയാറ്റിൽ പതിക്കുന്നു.

അയിരൂർ - വാലാങ്കര റോഡിൽ ശാന്തിപുരത്തുനിന്ന് കാരമല റോഡിൽ ഒരു കിലോമീറ്ററും എഴുമറ്റൂർ തുണ്ടിയിൽക്കടവ് റോഡിൽ ആനക്കുഴിക്കൽനിന്ന് വലത്ത് തിരിഞ്ഞ് ശാന്തിപുരം റോഡിൽ 1.8 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. വർഷകാലത്ത് അഞ്ചാനിൽ വെള്ളച്ചാട്ടം ആരെയും ആകർഷിക്കുന്ന കാഴ്ചയാണ്.

Tags:    
News Summary - Anchanil waterfall attracts tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.