അ​ഞ്ചാ​നി​ൽ വെ​ള്ള​ച്ചാ​ട്ടം

അഴകോടെ ഒഴുകുന്നു അഞ്ചാനിൽ വെള്ളച്ചാട്ടം

മ​ല്ല​പ്പ​ള്ളി: സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​ക​ർ​ഷ​ണ​മാ​യി എ​ഴു​മ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാ​നി​ൽ വെ​ള്ള​ച്ചാ​ട്ടം. 70 അ​ടി ഉ​യ​ര​ത്തി​ൽ​നി​ന്നാ​ണ്​ ജ​ലം പ​തി​ക്കു​ന്ന​ത്. ത​ട്ടു​ത​ട്ടു​ക​ളാ​യ പാ​റ​ക്കെ​ട്ടി​ലൂ​ടെ നു​ര​ഞ്ഞൊ​ഴു​കു​ന്ന കാ​ഴ്ച അ​തി​മ​നോ​ഹ​ര​മാ​ണ്.

കാ​ര​മ​ല​യി​ൽ​നി​ന്നും ആ​ടി​വാ​ര​ങ്ങ​ളി​ൽ​നി​ന്നും ഉ​ത്ഭ​വി​ക്കു​ന്ന ചാ​ലു​ക​ൾ സം​യോ​ജി​ച്ചാ​താ​ണ് ഈ ​വെ​ള്ള​ച്ചാ​ട്ടം. പാ​റ​ക്കെ​ട്ടു​ക​ളി​ലൂ​ടെ​യു​ള്ള ക​യ​റി​യി​റ​ക്കം അ​പ​ക​ടം നി​റ​ഞ്ഞ​താ​ണ്. അ​ല​ക്ഷ്യ​മാ​യ കാ​ൽ​വെ​പ്പു​ക​ൾ അ​ഗാ​ധ​ഗ​ർ​ത്ത​ങ്ങ​ളി​ൽ പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ലേ​ക്ക് പ​തി​ക്കാ​നും ഇ​ട​യാ​ക്കും. വ​ർ​ഷ​ത്തി​ൽ ആ​റു​മാ​സം വ​രെ നീ​ളും നീ​ർ​ച്ചാ​ലു​ക​ളി​ലൂ​ടെ​യു​ള്ള ഈ ​തെ​ളി​നീ​ർ പ്ര​വാ​ഹം. ഇ​വി​ടെ​നി​ന്ന് ഒ​ഴു​കു​ന്ന വെ​ള്ളം വാ​ള​ക്കു​ഴി​ത്തോ​ട്ടി​ലാ​ണ് പ​തി​ക്കു​ന്ന​ത്. അ​വി​ടെ​നി​ന്ന് ഒ​ഴു​കി കോ​മ​ള​ത്തി​ന് സ​മീ​പം മ​ണി​മ​ല​യാ​റ്റി​ൽ ല​യി​ക്കും.

വാ​ലാ​ങ്ക​ര-​അ​യി​രൂ​ർ റോ​ഡി​ൽ ശാ​ന്തി​പു​ര​ത്തു​നി​ന്ന് കാ​ര​മ​ല പാ​ത​യി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ മ​നോ​ഹ​ര​മാ​യ സ്ഥ​ല​ത്തെ​ത്താം. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ അ​രു​വി​ക​ളും നീ​ർ​ച്ചാ​ലു​ക​ളും ജ​ല​സ​മൃ​ദ്ധ​മാ​യി.

Tags:    
News Summary - Anchanil waterfall flows smoothly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.